«

»

Print this Post

സൗദിയില്‍ വ്യഭിചാര കുറ്റത്തിന് ശിക്ഷ നല്‍കി നാട് കടത്തിയ യുവാവ് നാട്ടില്‍ പീഡനക്കേസില്‍ അറസ്റ്റില്‍

 

1

 

സൗദി അറേബ്യ/മലപ്പുറം: സൗദി അറേബ്യയില്‍ വ്യഭിചാര കുറ്റത്തിന് പിടിക്കപ്പെട്ടു ഒന്നര വര്‍ഷം തടവും 200 അടിയും ശിക്ഷ നല്‍കി നാട് കടത്തിയ യുവാവ് നാട്ടില്‍ മറ്റൊരു പീഡന കേസില്‍ അറസ്റ്റിലായി. 

മലപ്പുറം പാണക്കാട്‌ പട്ടര്‍കടവ് ഒസാന്‍ ചൂണ്ടയില്‍ മന്‍സൂറിനെയാണ് മലപ്പുറം സി.ഐ ടി.ബി.വിജയന്‍ പിടികൂടിയത്. ബുദ്ധി സ്ഥിരതയില്ലാത്ത കോഴിക്കോട് പുതുപ്പാടി സ്വദേശിനിയെ പീഡിപ്പിച്ച കേസിലാണ് ഇയാളെ പോലീസ്‌ അറസ്റ്റ്‌ ചെയ്തത്.

കഴിഞ്ഞ മാസം 16 നാണ് സംഭവം നടന്നത്. കാണാതായ ഭര്‍ത്താവിനെ തിരഞ്ഞെത്തിയ യുവതി പിന്നീട് സഹായം അഭ്യര്‍ത്ഥിക്കുന്നതിന് വേണ്ടി പാണക്കാട്‌ ഹൈദരലി തങ്ങളുടെ വീട്ടിലെത്തുകയായിരുന്നു.അന്ന് തങ്ങളെ കാണാന്‍ സാധിക്കില്ലെന്നറിഞ്ഞു മടങ്ങിയ യുവതി ബസ്‌ കാത്തു നില്‍ക്കുമ്പോള്‍ പ്രതിയും കൂട്ടുകാരും വശീകരിച്ചു  കോട്ടക്കുന്നിലേക്ക് കൊണ്ട് പോകുകയായിരുന്നു. പിന്നീട് ഭക്ഷണവും വസ്ത്രവും വാങ്ങി കൊടുത്തതിനു ശേഷം മേല്‍മുറിയിലെ കെട്ടിടത്തില്‍ എത്തിച്ചു സംഘം ചേര്‍ന്ന് പീഡിപ്പിക്കുകയുമായിരുന്നു. 

കേസിലെ ഏഴു പ്രതികളില്‍ അഞ്ചു പേര്‍ ഇതു വരെ പിടിയിലായിട്ടുണ്ട്. മന്‍സൂറിനെ മഞ്ചേരി ഫസ്റ്റ് ക്ലാസ്‌ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി പതിനാലു ദിവസത്തേക്ക് റിമാന്‍ഡ്‌ ചെയ്തു.  

 

Permanent link to this article: http://pravasicorner.com/?p=13114

Copy Protected by Chetans WP-Copyprotect.