യു.എ.ഇ യില്‍ നിന്ന് ഉടനെ പണം: എമിറേറ്റ്സ് പോസ്റ്റ്‌ ഗ്രൂപ്പുമായി ചേര്‍ന്ന് ഇന്ത്യന്‍ തപാല്‍ വകുപ്പ് സേവനം ആരംഭിച്ചു

 

i

 

യു.എ.ഇ/ന്യൂഡല്‍ഹി: യു.എ.ഇ.യിലെ എമിറേറ്റ്‌സ് പോസ്റ്റ് ഗ്രൂപ്പ് കമ്പനിയുമായി ചേര്‍ന്ന് ഇന്ത്യന്‍ തപാല്‍ വകുപ്പ് ‘ഇന്‍സ്റ്റന്റ് മണിട്രാന്‍സ്ഫര്‍ സേവനം’ ആരംഭിച്ചു. എമിറേറ്റ്‌സ് ഗ്രൂപ്പ് കമ്പനിയായ വാള്‍സ്ട്രീറ്റ് എക്‌സ്‌ചേഞ്ചുമായാണ് കരാറില്‍ ഒപ്പു വെച്ചത്.

59 രാജ്യങ്ങളിലായി 60,000 ലധികം ലൊക്കേഷനുകളില്‍ ഒഫീസുകളുള്ള പോസ്റ്റല്‍ സര്‍വീസ്‌ ഗ്രൂപ്പാണ് എമിറേറ്റ്‌ ഗ്രൂപ്പ്. 158 വര്‍ഷത്തിലധികം സേവന പാരമ്പര്യമുള്ള ലോകത്തിലെ ഏറ്റവും വലിയ നെറ്റ്വര്‍ക്ക് ആണ് ഇന്ത്യന്‍ പോസ്റ്റിന്റേത്. ഇന്ത്യന്‍ പോസ്റ്റിന്റെ 155,000 പോസ്റ്റ്‌ ഓഫീസുകള്‍ ഇന്ത്യയിലുണ്ട്. ഇതിലധികവും ഗ്രാമീണ മേഖലയിലാണ്. 

ഗള്‍ഫ്‌ രാജ്യങ്ങളില്‍ താമസിക്കുന്ന ഇന്ത്യക്കാര്‍ക്ക് വിശ്വാസ യോഗ്യമായ സേവനം ഇതോടെ ലഭ്യമാകും. 70 ബില്യന്‍ ഡോളര്‍ ആണ് വിദേശങ്ങളിലെ ഇന്ത്യക്കാര്‍ നാട്ടിലേക്ക് അയക്കുന്നത്. ഇതില്‍ പകുതിയോളം ഗള്‍ഫ്‌ രാജ്യങ്ങളില്‍ നിന്നാണ്.

യൂണിവേഴ്‌സല്‍ പോസ്റ്റല്‍ യൂണിയനു കീഴിലുള്ള ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സിസ്റ്റം (ഐ.എഫ്.എസ്) വഴിയാണ് പണം കൈമാറുന്നത്. അതിനാല്‍ ഇടപാട് നടന്ന് മിനുട്ടുകള്‍ക്കുള്ളില്‍ നാട്ടില്‍ പണം കൈപ്പറ്റാന്‍ സാധിക്കും. ഘട്ടം ഘട്ടമായാണ് പദ്ധതി നടപ്പാക്കുന്നത്.അടുത്ത മാസത്തോടെ ഇന്ത്യയിലുടനീളമുള്ള 15,500 പോസ്റ്റ് ഓഫീസുകളിലും ഈ സേവനം ലഭ്യമാകും.  

തപാല്‍ വകുപ്പ് സംഘടിപ്പിച്ച ചടങ്ങില്‍ ഇന്ത്യാ പോസ്റ്റ്‌ സെക്രട്ടറി പി.ഗോപിനാഥ് യുണൈറ്റഡ് അറബ് എമിറേറ്റ്‌സില്‍നിന്ന് ആദ്യ തുക വാങ്ങി തപാല്‍ വകുപ്പ് സെക്രട്ടറി സേവനം ഉദ്ഘാടനം ചെയ്തു.  

 

You may have missed

Copy Protected by Chetan's WP-Copyprotect.