സാങ്കേതിക തകരാര്‍: സൗദിയില്‍ ടൊയോട്ട 9100 കാറുകള്‍ തിരിച്ചു വിളിക്കുന്നു

0
1

 

C

 

സൗദി അറേബ്യ/ജിദ്ദ:സാങ്കേതിക തകരാറിനെ തുടര്‍ന്ന് ടൊയോട്ട സൗദി അറേബ്യയില്‍ നിന്ന് 9,100 വാഹനങ്ങള്‍ തിരിച്ചു വിളിക്കുന്നു. കാംറി മോഡലുകളില്‍ പെട്ട വാഹനങ്ങളാണ് തിരിച്ചു വിളിക്കുന്നത്‌.

2012 – 2013 മോഡല്‍ വാഹനങ്ങളാണ് തിരിച്ചു വിളിക്കുന്നത്. ഈ വര്‍ഷത്തില്‍ പുറത്തിറക്കിയ വാഹനങ്ങളില്‍ ചില വാഹനങ്ങളുടെ എയര്‍ കണ്ടീഷനിംഗ് കണ്ടന്‍സറുകള്‍ ഉള്‍പ്പെടെയുള്ളവയില്‍ തകരാറുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് തിരിച്ചു വിളിക്കല്‍.

ലോകമാകമാനം കമ്പനിയുടെ 885,000 കാറുകള്‍ക്ക് ഈ തകരാറുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കാംറി, അവലോന്‍, വെനസ സെദാന്‍സ്‌ തുടങ്ങിയ മോഡലുകള്‍ പെട്ട വാഹനങ്ങള്‍ ടൊയോട്ട തിരിച്ചു വിളിക്കുന്നുണ്ട്.  

എയര്‍ കണ്ടീഷനറുകളുടെ കണ്ടന്‍സറുകള്‍ ലീക്കാവുന്നത് മൂലം എയര്‍ ബാഗുകള്‍ക്ക് തകരാര്‍ സംഭവിക്കുകയും തെറ്റായ സമയത്ത് എയര്‍ ബാഗുകള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നതായി വ്യാപകമായി പരാതി ഉയര്‍ന്നിരുന്നു. കണ്ടന്‍സറുകളുടെ ലീക്ക്‌ പവര്‍ സ്റ്റീയറിംഗ് പ്രവര്‍ത്തനത്തെയും ദോഷകരമായി ബാധിക്കുന്നതായി കമ്പനി കണ്ടെത്തിയിട്ടുണ്ട് .