«

»

Print this Post

സൗദി അറേബ്യയില്‍ നിങ്ങള്‍ക്കും പോലീസിനു വിവരം നല്‍കാം

മയക്കു മരുന്ന് കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയുന്നവര്‍ അവ പോലീസിനെ അറിയിക്കുന്നത് സ്വദേശികളുടെയും, രാജ്യത്ത് താമസിക്കുന്ന വിദേശികളുടെയും ഉത്തമ കടമയായിട്ടാണ് സൗദി നിയമം കണക്കാക്കിപ്പോരുന്നത്. ഇത്തരം കാര്യങ്ങളെക്കുറിച്ച് അറിയുന്നവര്‍ താഴെ കാണുന്ന രീതിയില്‍ അവ അധികൃതരെ അറിയിക്കാം.

  • നേരിട്ട് ജനറല്‍ ഡയരക്ടര്‍ ഓഫ് നാര്‍കോട്ടികോട്ടിക്സ് കണ്ട്രോള്‍ (ജി.ഡി.എന്‍.സി) ഓഫീസുകളില്‍ അറിയിക്കാം.
  • ടോള്‍ഫ്രീ നമ്പരുകലളായ 995 or 01-4629393 എനീ നമ്പരുകളില്‍ വിളിച്ചറിയിക്കാം.
  • 995@gdnc.gov.sas എന്നാ ഇമെയില്‍ വിലാസം വഴി അറിയിക്കാം.
  • 01-4626273 എന്ന നമ്പരില്‍ ഫാക്സ് വഴി അറിയിക്കാം.
  • താഴെ കാണുന്ന വിലാസത്തില്‍ കത്ത് വഴി അറിയിക്കാം

GDNC, P.O BOX No. 2843, RIYADH 11461

 നിങ്ങള്‍ നല്‍കുന്ന വിവരത്തില്‍ താഴെ പറയുന്നവ ഉള്‍പ്പെടുത്തുന്നത് ആളുകളെ പെട്ടെന്ന് തിരിച്ചറിയാന്‍ നല്ലതാണ്.

  • സംശയിക്കുന്ന ആളുടെ പേര്, വയസ്സ്, ജോലി, താമസ സ്ഥലം, ടെലഫോണ്‍/ മൊബൈല്‍ ഫോണ്‍ നമ്പര്‍, വീടിന്റെ ലൊക്കേഷന്‍.
  • സംശയിക്കുന്ന ആളിന്റെ ഏകദേശ വിവരണം. അതായത് ഉയരം, ശരീരസ്ഥിതി, കളര്‍, തിരിച്ചറിയാനുള്ള അടയാളം.
  • അയാള്‍ ഉപയോഗിക്കുന്ന വാഹനം, കളര്‍, നമ്പര്‍ പ്ലേറ്റ്‌, മോഡല്‍.
  • ഒറ്റയ്ക്കാണോ, വിവാഹിതനാണോ, കുടുംബമായിട്ടാണോ താമസിക്കുന്നത് എന്ന വിവരം.
  • വിവരം നല്‍കുന്ന ആള്‍ക്ക് എങ്ങിനെ ഈ വിവരം ലഭിച്ചു എന്നും, അറിയിക്കുന്നതിന്റെ ഉദ്ദേശവും.
  • വിവരം നല്കുന്നയാളിന്റെ പേര്, വയസ്സ്, ജോലി, വിലാസം, ടെലെഫോണ്‍/മൊബൈല്‍ നമ്പര്‍, ഐ.ഡി നമ്പര്‍ എന്നിവ.

വിവരം നല്കുന്നയാളിന്റെ പേര് വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.

 

Permanent link to this article: http://pravasicorner.com/?p=1330

Copy Protected by Chetans WP-Copyprotect.