വിശുദ്ധ ഹറമില്‍ പ്രാര്‍ത്ഥനക്കിടെ മറ്റൊരു ഹജ്ജ്‌ തീര്‍ഥാടകക്കു കൂടി കാഴ്ച തിരിച്ചു കിട്ടി

0
2

 

നഫീസ കര്‍മാസി

 

സൗദി അറേബ്യ/മക്ക: വിശുദ്ധ ഹജ്ജിനെത്തി മനമുരുകി പ്രാര്‍ത്ഥിച്ചു കാഴ്ച തിരിച്ചു കിട്ടിയ ഒരു സംഭവം കൂടി പുണ്യ ഭൂമിയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. തുനീഷ്യയില്‍ നിന്ന് ഹജ്ജിനെത്തിയ നഫീസ കര്‍മാസി എന്ന എഴുപതുകാരിക്കാണ് കാഴ്ച തിരിച്ചു കിട്ടിയത്.

മദീനയിലെ പ്രവാചക പള്ളിയായ മസ്ജിദു നബവിയില്‍ വെച്ച് സുഡാനില്‍ നിന്നുള്ള ഹജ്ജ്‌ തീര്‍ഥാടകയായ ഫാത്തിമ അല്‍മാഹി എന്ന അറുപതുകാരിക്ക് കാഴ്ച തിരിച്ചു കിട്ടിയ സംഭവം ഒരാഴ്ച മുന്‍പ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

ഒന്നര വര്‍ഷം മുന്‍പ് മസ്തിഷ്കാഘാതത്തെ തുടര്‍ന്നാണ് നഫീസ കര്‍മാസിക്ക് കാഴ്ച നഷ്ടപ്പെട്ടത്. പരസഹായത്തോട് കൂടിയായിരുന്നു പരിശുദ്ധ ഹജ്ജിനെത്തിയത്. അറഫയില്‍ വെച്ച് മനമുരുകി പ്രാര്‍ഥിച്ചത് വിശുദ്ധ ഗേഹങ്ങള്‍ നേരിട്ട് കാണാന്‍ അവസരം തരണേ എന്നായിരുന്നു. മനമുരുകിയുള്ള പ്രാര്‍ത്ഥന പടച്ചവന്‍ കേട്ടു എന്ന് നഫീസ നന്ദിയോടെ പറയുന്നു.  

അറഫയില്‍ വെച്ചാണ് കാഴ്ച തിരിച്ചു ലഭിച്ചത്. ആദ്യം വിശ്വസിക്കാന്‍ സാധിച്ചില്ല. പിന്നീട് സര്‍വ്വനാഥന്‍റെ മുന്നില്‍ കുറെ നേരം സുജൂദു ചെയ്തു. പരസഹായമില്ലാതെ തനിയ കയറി വന്ന എന്നെ കണ്ടു മറ്റുള്ള ഹജ്ജ്‌ സംഘാംഗങ്ങള്‍ അത്ഭുതപ്പെട്ടു എന്ന് നഫീസ പറയുന്നു.