«

»

Print this Post

കുവൈറ്റില്‍ അവധി കഴിഞ്ഞു വരുമ്പോള്‍ താമസ രേഖകള്‍ പുതുക്കാന്‍ വൈദ്യ പരിശോധന നിര്‍ബന്ധം

 

1

 

കുവൈറ്റ്‌ സിറ്റി: രാജ്യത്ത്‌ സാംക്രമിക രോഗങ്ങള്‍ പടരുന്നത് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നും അവധി കഴിഞ്ഞു തിരിച്ചെത്തുന്നവര്‍ക്ക് താമസ രേഖകള്‍ പുതുക്കുന്നതിനു മുന്‍പായി വൈദ്യ പരിശോധന നിര്‍ബന്ധമാക്കി.

ചില രാജ്യങ്ങളില്‍ സാംക്രമിക രോഗങ്ങള്‍ വലിയ തോതില്‍ ഉണ്ടാകുന്നു എന്നത് കൊണ്ടാണ് ആ രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് ഓരോ തവണയും രാജ്യത്ത്‌ പ്രവേശിക്കുമ്പോള്‍ വൈദ്യ പരിശോധന നിര്‍ബന്ധമാക്കുന്നതെന്ന് പൊതുജന ആരോഗ്യ വകുപ്പ് അതിര്‍ത്തി വിഭാഗം മേധാവി ഡോ. സാമി അല്‍ നാസര്‍ വ്യക്തമാക്കി.

നൈജര്‍, ഉഗാണ്ട, കാമറൂണ്‍, അംഗോള, കോംഗോ, സെന്‍ട്രല്‍ ആഫ്രിക്ക, സൗത്ത്‌ ആഫ്രിക്ക, ഡിജിബൂട്ടി, ഗാംബിയ, ഘാന, ഗിനിയ, ഗിനിയ ബിസോ, ബുര്‍ക്കിനോ ഫസ, സിംബാബ്‌വെ, സാംബിയ, കെനിയ, ചാഡ്, ടോഗോ, ടോംഗ, സിയേറ ലിയോണ്‍, ബെനിന്‍, ശ്രീലങ്ക, ഐവറികോസ്റ്റ്‌, മാലി, നൈജീരിയ, മലാവി, നമീബിയ, സൊമാലിയ, ഇന്ത്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് പുതിയ നിബന്ധന ബാധകമാകുക. അതെ സമയം ഈജിപ്ത്, ബംഗ്ലാദേശ്, ഫിലിപ്പീന്‍സ് എന്നീ രാജ്യക്കാര്‍ക്ക് പുതിയ നിയമം ബാധകമല്ല.

ഓരോ തവണയും അവധി കഴിഞ്ഞു തിരിച്ചെത്തുമ്പോള്‍ ഈ രാജ്യങ്ങളില്‍ നിന്നുള്ള വിദേശികള്‍ വീണ്ടും വൈദ്യ പരിശോധനക്ക് വിധേയരാകേണ്ടി വരും. ഗാര്‍ഹിക വിസക്കാര്‍ക്ക് ഈ നിബന്ധന നേരത്തെ തന്നെ നടപ്പിലാക്കിയിരുന്നു. ആദ്യമായി കുവൈറ്റില്‍ വരുന്നവര്‍ക്ക് അവരുടെ മാതൃ രാജ്യങ്ങളില്‍ വെച്ചും പിന്നീട് കുവൈറ്റില്‍ വെച്ചും വൈദ്യ പരിശോധന നടത്തണമെന്ന് നിബന്ധനയില്‍ മാറ്റമില്ല. 

 

Permanent link to this article: http://pravasicorner.com/?p=13341

Copy Protected by Chetan's WP-Copyprotect.