«

»

Print this Post

രേഖകളില്ലാതെ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരുടെ വിവരങ്ങള്‍ സൗദി അധികൃതര്‍ക്ക്‌ സമര്‍പ്പിച്ചു

 

1

 

സൗദി അറേബ്യ/റിയാദ്‌: രേഖകളില്ലാതത്തിന്റെ പേരില്‍ ഇളവ്‌ സമയ പരിധി ഉപയോഗപ്പെടുത്താന്‍ സാധിക്കാതെ സൗദി അറേബ്യയില്‍ കുടുങ്ങി കിടക്കുന്നവര്‍ക്ക് വേണ്ടി ഇന്ത്യന്‍ എംബസ്സി റിയാദില്‍ നടത്തിയ പ്രത്യേക രജിസ്ട്രേഷന്‍ കാമ്പയിനില്‍ പേരുകള്‍ രജിസ്റ്റര്‍ ചെയ്ത 700 പേരുടെ വിവരങ്ങള്‍ ഇന്ത്യന്‍ എംബസ്സി സൗദി അധികൃതര്‍ക്ക്‌ കൈമാറി.

ഡെപ്യൂട്ടി ചീഫ്‌ ഓഫ് മിഷന്‍ സിബി ജോര്‍ജ്ജാണ് വിവരങ്ങള്‍ സൗദി തൊഴില്‍ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഡോ.അഹമ്മദ്‌ അല്‍ ഫുഹൈദിനു സമര്‍പ്പിച്ചത്. പ്രശ്നം പരിശോധിച്ച് ഉദാര സമീപനം കൈക്കൊള്ളാമെന്ന് അഹമ്മദ്‌ അല്‍ ഫുഹൈദ്‌ ഉറപ്പു നല്‍കിയതായി സിബി ജോര്‍ജ്ജ് വ്യക്തമാക്കി.

ആവശ്യമായ രേഖകള്‍ ഇല്ലാത്തതിനാല്‍ വിരലടയാളം നല്‍കാനും തര്‍ഹീലുകള്‍ വഴി ഫൈനല്‍ എക്സിറ്റില്‍ പോകാന്‍ സാധിക്കാത്തവര്‍, വിവിധ കാരണങ്ങളാല്‍ ഇതു വരെ പദവി ശരിയാക്കാന്‍ സാധിക്കാത്ത അനധികൃത തൊഴിലാളികളുടെ വിവരങ്ങള്‍ ശേഖരിച്ചു സൗദി അധികൃതര്‍ക്ക്‌ സമര്‍പ്പിക്കുന്നതിനു വേണ്ടിയായിരുന്നു ഒക്ടോബര്‍ 12,13,14 ദിവസങ്ങളിലായി എംബസ്സി പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയത്. 

700 പേര്‍ മാത്രമാണ് ഈ ദിവസങ്ങളില്‍ പേര്‍ രജിസ്റ്റര്‍ ചെയ്തത്. 600 പേര്‍ റിയാദില്‍ നിന്നും 100 പേര്‍ ദാമ്മാമില്‍ നിന്നുമാണ് രജിസ്റ്റര്‍ ചെയ്തത്.  

കൂടിക്കാഴ്ചയില്‍ ഡി.സി.എമ്മിനോടൊപ്പം ഫസ്റ്റ് സെക്രട്ടറി അശോക്‌ വാരിയര്‍, കോണ്‍സല്‍ ധര്‍മേന്ദ്ര എന്നിവര്‍ പങ്കെടുത്തു.

 

Permanent link to this article: http://pravasicorner.com/?p=13395

Copy Protected by Chetan's WP-Copyprotect.