ഗതാഗത കുരുക്ക് ഉണ്ടാകുന്ന വിധം വാഹനം പാര്‍ക്ക്‌ ചെയ്‌താല്‍ ഷാര്‍ജയില്‍ 500 ദിര്‍ഹം പിഴയും 4 ബ്ലാക്ക്‌ പോയിന്റും

 

1
കേണല്‍ അഹമ്മദ്‌ ബിന്‍ ദര്‍വീശ്

 

യു.എ.ഇ/ഷാര്‍ജ: റോഡുകളിലും, തെരുവുകളിലും, മസ്ജിദുകള്‍ക്ക് മുന്നിലും ഗതാഗത തടസ്സം ഉണ്ടാകുന്ന വിധത്തില്‍ വാഹനം നിര്‍ത്തിയിടുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ കൈക്കൊള്ളുമെന്നു ഷാര്‍ജ ട്രാഫിക്‌ ആന്‍ഡ്‌ പട്രോള്‍സ് വകുപ്പ് മുന്നറിയിപ്പ് നല്‍കി.

ട്രാഫിക്‌ നിയമത്തിലെ വകുപ്പ് 41  പ്രകാരമാണ് ശിക്ഷ നല്‍കുക. കുറ്റക്കാരില്‍ നിന്ന് 500 ദിര്‍ഹം പിഴയായി ഈടാക്കും. 4 ബ്ലാക്ക്‌ പോയിന്റുകള്‍ ലഭിക്കുകയും ചെയ്യും. 

ഈ നിയമം ഇന്ന് മുതല്‍ നിലവില്‍ വരുമെന്ന്  ട്രാഫിക്‌ ആന്‍ഡ്‌ പട്രോള്‍സ് വകുപ്പ്  ആക്റ്റിംഗ് ഡയറക്ടര്‍ കേണല്‍ അഹമ്മദ്‌ ബിന്‍ ദര്‍വീശ് അറിയിച്ചു. ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍  ട്രാഫിക്‌ ആന്‍ഡ്‌ പട്രോള്‍സ് വകുപ്പ്  ഉദ്യോഗസ്ഥന്‍മാര്‍ക്ക് നല്‍കി കഴിഞ്ഞതായി അദ്ദേഹം വ്യക്തമാക്കി.

You may have missed

Copy Protected by Chetan's WP-Copyprotect.