രേഖകള്‍ സമര്‍പ്പിച്ചു കഴിഞ്ഞവര്‍ക്ക് ഇളവ്‌ സമയ പരിധി കഴിഞ്ഞാലും ആനുകൂല്യം ലഭിക്കും

0
1

 

1

 

സൗദി അറേബ്യ/റിയാദ്‌: നവംബര്‍ മൂന്നിനു മുന്‍പ് രേഖകള്‍ സമര്‍പ്പിച്ചവര്‍ക്ക് സമയ പരിധി കഴിഞ്ഞാലും ഇളവ്‌  സമയ കാലത്തെ ആനുകൂല്യങ്ങള്‍ ലഭ്യമാകുമെന്ന് മദീന തൊഴില്‍ കാര്യാലയ മേധാവി അവാദ്‌ അല്‍ ഹാസിമി വ്യക്തമാക്കി. രേഖകള്‍ ശരിയാക്കുന്നതിനു സര്‍ക്കാര്‍ ഭാഗത്ത്‌ നിന്നുണ്ടാകുന്ന കാലതാമസം മൂലം തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങള്‍ നഷ്ടപ്പെടില്ല.

ഇളവ്‌ സമയ പരിധി അവസാനിക്കുന്നതിനു മുന്‍പായി തൊഴില്‍ മന്ത്രാലയത്തിന്റെ കമ്പ്യൂട്ടറില്‍ വിവരങ്ങള്‍ രേഖപ്പെടുത്തുന്ന  തൊഴിലാളികള്‍ക്ക് ഈ ആനുകൂല്യം ലഭിക്കും. ഇതിനായി തൊഴില്‍ മന്ത്രാലയം നിഷ്കര്‍ഷിച്ചിട്ടുള്ള രീതിയില്‍ പൂര്‍ണ്ണമായ രേഖകള്‍ സമര്‍പ്പിച്ചിരിക്കണം.

നവംബര്‍ മൂന്നിനു ശേഷം നിയമ ലംഘകരെ കണ്ടു പിടിക്കുന്നതിനായി ഉദ്യോഗസ്ഥര്‍ പരിശോധനകള്‍ ആരംഭിക്കുമ്പോള്‍ പദവി ശരിയാക്കുന്നതിനുള്ള നടപടികള്‍ തുടങ്ങി വെച്ചു എന്ന് തെളിയിക്കുന്നതിന് ഈ രേഖകള്‍ തെളിവായി ഹാജരാക്കാവുന്നതാണ്.