«

»

Print this Post

സൗദി അറേബ്യ: വാഹനം ഓടിക്കുന്ന വീഡിയോയിലെ യുവതിയെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് സുരക്ഷാ വകുപ്പ്

 

1

 

സൗദി അറേബ്യ/റിയാദ്: സോഷ്യല്‍ നെറ്റ്വര്‍ക്കുകളില്‍ പ്രചരിക്കുന്ന വീഡിയോയിലെ വാഹനം ഓടിക്കുന്ന യുവതി ലുജൈന ഹദലൂലിനെ അറസ്റ്റ്‌ ചെയ്തിട്ടില്ലെന്ന് സുരക്ഷാ വകുപ്പ് വ്യക്തമാക്കി. വിദേശത്ത് പഠിക്കുന്ന യുവതി സൗദിയില്‍ എത്തിയപ്പോള്‍ വിമാനത്താവളത്തില്‍ നിന്നും വീട്ടിലേക്കു പിതാവിന്റെ കാര്‍ ഓടിക്കുന്ന ദൃശ്യങ്ങളായിരുന്നു പ്രചരിച്ചിരുന്നത്.  

ഇവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും യുവതിയുടെ പിതാവില്‍ നിന്നും രാജ്യത്തെ നിയമങ്ങള്‍ അനുസരിക്കുമെന്ന് ഉറപ്പു എഴുതി വാങ്ങുക മാത്രമാണ് ചെയ്തതെന്നും സുരക്ഷാ വകുപ്പ് വ്യക്തമാക്കി. യുവതിയെ അറസ്റ്റ് ചെയ്തുവെന്നു സോഷ്യല്‍ നെറ്റ് വര്‍ക്ക്‌ സൈറ്റുകളില്‍ വ്യാജ പ്രചാരണങ്ങള്‍ നടന്നിരുന്നു.

കഴിഞ്ഞ ദിവസം വനിതകള്‍ക്ക് വാഹനം ഓടിക്കാന്‍ അനുമതി നല്‍കണമെന്നു ആവശ്യപ്പെട്ടു സ്ത്രീകള്‍ സംഘമായി നിരത്തുകളില്‍ വാഹനങ്ങള്‍ ഓടിക്കുകയോ പ്രതിഷേധവുമായി ഒത്തു ചേരുകയോ ചെയ്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേ സമയം ഒറ്റപ്പെട്ട സംഭവങ്ങള്‍ നടന്നതായാണ് സൂചന. വിലക്ക് ലംഘിച്ചു വാഹനം ഓടിച്ച അഞ്ചു വനിതകളെ അറസ്റ്റു ചെയ്തു നിയമാനുസൃതമായ നടപടികള്‍ എടുത്തതായി റിയാദ്‌ പോലീസ്‌ വക്താവ് കേണല്‍ ഫവാസ് അല്‍ മൈമാന്‍ വ്യക്തമാക്കിയിട്ടുണ്ട്. 

യാമ്പു വ്യാവസായിക നഗരിയില്‍ ഇന്നലെ വാഹനമോടിച്ച സൗദി യുവതിയെ പട്രോള്‍ പോലീസ്‌ പിടി കൂടിയിരുന്നു. പിതാവ് ഉറങ്ങി കിടക്കുന്നതിനിടെ ഇഒരുപതുകാരിയായ യുവതി പിതാവിന്റെ കാറുമായി നിരത്തിലിറങ്ങുകയായിരുന്നു. യുവതിയെ പിന്നീട് പിതാവിനോടൊപ്പം വിട്ടയച്ചുവെങ്കിലും തുടര്‍നടപടികള്‍ ഉപേക്ഷിക്കാന്‍ സുരക്ഷാ വിഭാഗം തയ്യാറായില്ല. തുടര്‍നടപടികള്‍ക്കായി കേസ് ട്രാഫിക്‌ വകുപ്പിന് കൈമാറി.

 

Permanent link to this article: http://pravasicorner.com/?p=13492

Copy Protected by Chetan's WP-Copyprotect.