ബഹറിനില്‍ 24 മണിക്കൂര്‍ സേവനത്തിനു പുതിയ ഇലക്ട്രോണിക് സംവിധാനവുമായി ലേബര്‍ മാര്‍ക്കറ്റ്‌ റെഗുലേറ്ററി അതോറിറ്റി

0
1

 

1
എല്‍.എം.ആര്‍.എ സി.ഇ.ഒ ഒസാമ അല്‍ അബിസി

 

ബഹ്‌റൈന്‍/മനാമ: ഉപയോക്താക്കള്‍ക്ക് സമയ ലാഭവും ജീവനക്കാര്‍ക്ക് അധ്വാന ലാഭവും ലഭിക്കുന്നതിനും സേവനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനും ഇ-സപ്പോര്‍ട്ട് സെന്ററിന്റെ പുതിയ ഇലക്ട്രോണിക് സംവിധാനവുമായി എല്‍.എം.ആര്‍.എ (ലേബര്‍ മാര്‍ക്കറ്റ്‌ റെഗുലേറ്ററി അതോറിറ്റി) രംഗത്ത്.

പുതിയ സംവിധാനം ബഹറിന് അകത്തു നിന്നും പുറത്തു നിന്നും ഉപയോക്താക്കള്‍ക്ക് ഉപയോഗപ്പെടുത്താമെന്നു  എല്‍.എം.ആര്‍.എ  സി.ഇ.ഒ ഒസാമ അല്‍ അബിസി വ്യക്തമാക്കി. സേവനം 24 മണിക്കൂറും ലഭ്യമായിരിക്കും.

തൊഴിലാളികള്‍ക്ക് തങ്ങളുടെ സി.പി.ആര്‍ നമ്പര്‍ ഉപയോഗിച്ചും തൊഴിലുടമകള്‍ക്ക് രഹസ്യ കോഡുകള്‍ ഉപയോഗിച്ചും ഇലക്ട്രോണിക് സംവിധാനത്തിലേക്ക് പ്രവേശിക്കാന്‍ സാധിക്കും.

https://services.lmra.bh/e-support എന്ന വെബ് സൈറ്റില്‍ പ്രവേശിച്ചാല്‍ പുതിയ സംവിധാനത്തെ പറ്റി വിശദീകരിക്കുന്ന വീഡിയോ കാണാവുന്നതാണ്.