«

»

Print this Post

പിടിയിലാകുന്ന വിദേശ നിയമ ലംഘകരെ പാര്‍പ്പിക്കുന്നതിനായി ജിദ്ദയില്‍ കൂറ്റന്‍ ഹൈടെക് ജയില്‍ തുറന്നു

 

J

 

സൗദി അറേബ്യ/ജിദ്ദ: നവംബര്‍ മൂന്നിനു ശേഷം പിടിയിലാകുന്ന വിദേശ നിയമ ലംഘകരെ പാര്‍പ്പിക്കുന്നതിനായുള്ള കൂറ്റന്‍ ഹൈടെക് ജയില്‍ ജിദ്ദയില്‍ സജ്ജമായി. ജിദ്ദ-മക്ക എക്സ്പ്രസ്‌ ഹൈവേയില്‍ ശുമേസിയിലെ സെക്യൂരിറ്റി കോംപ്ലക്സിലാണ് 35,000 പേരെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന പുതിയ ജയില്‍ സജ്ജമാക്കിയിരിക്കുന്നത്. ഇത്തരത്തിലുള്ള രാജ്യത്തെ ഏറ്റവും വലിയ ജയിലാണിത്.

കന്തറയിലെ തര്‍ഹീലിലാണ് ഇത് വരെ നിയമ ലംഘകരെ പാര്‍പ്പിച്ചിരുന്നത്.  നാല്പതു വര്‍ഷം പഴക്കമുള്ള ഈ ജയിലിനു 5,500 പേരെ ഉള്‍ക്കൊള്ളാനുള്ള ശേഷി മാത്രമേയുള്ളൂ.  പിടിയിലാവാന്‍ ഇടയുള്ള വിദേശ നിയമ ലംഘകരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് പുതിയ ജയില്‍ അധികൃതര്‍ പണി കഴിപ്പിച്ചത്.

വിദേശ രാജ്യങ്ങളുടെ ജിദ്ദ ആസ്ഥാനമായുള്ള കോണ്‍സുലേറ്റുകളിലെ കോണ്‍സല്‍ ജനറല്‍മാരെ പുതിയ തര്‍ഹീല്‍ സന്ദര്‍ശിക്കുന്നതിനായി അധികൃതര്‍ ക്ഷണിച്ചിരുന്നു. തങ്ങളുടെ പൗരന്‍മാരുടെ രേഖകള്‍ ശരിയാക്കുന്നതിനു സഹായിക്കുന്നതിനായി കൗണ്ടറുകള്‍ തുറക്കുന്നതിനാവശ്യമായ സൗകര്യങ്ങള്‍ കോണ്‍സുലേറ്റുകള്‍ക്ക് അധികൃതര്‍ ഇവിടെ ചെയ്തു കൊടുത്തിട്ടുണ്ട്‌. 

 

Permanent link to this article: http://pravasicorner.com/?p=13589

Copy Protected by Chetan's WP-Copyprotect.