«

»

Print this Post

റിയാദില്‍ മന്‍ഫൂഹയില്‍ പരിശോധന: 800 പേര്‍ പിടിയില്‍

 

1

 

സൗദി അറേബ്യ: റിയാദില്‍ മന്‍ഫൂഹഹ ഡിസ്ട്രിക്റ്റില്‍ അധികൃതര്‍ റെയിഡ് നടത്തി. ചൊവ്വാഴ്ച രാവിലെ മൂന്നു മണിക്കാണ് പരിശോധന ആരംഭിച്ചത്.

നഗരത്തിലെ അക്രമ സംഭവങ്ങില്‍ ഉള്‍പ്പെടുന്നവരുടെ സ്ഥിരം സങ്കേതമായ ഇവിടുത്തെ അനധികൃത പ്രവര്‍ത്തനങ്ങളെ തകര്‍ക്കുനതിനു വേണ്ടി റിയാദ് ഗവര്‍ണര്‍ ബന്ദര്‍ ബിന്‍ രാജകുമാരന്റെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ് റെയിഡ് നടത്തിയത്. പുറത്തേക്കുള്ള എല്ലാ വഴികളും അടച്ചതിനു ശേഷമായിരുന്നു പരിശോധന.

കടല്‍ വഴിയെത്തിയ കറുത്ത വര്‍ഗ്ഗക്കാര്‍ തിങ്ങി പാര്‍ക്കുന്ന ഈ പ്രദേശം അധോലോകത്തെ അനുസ്മരിപ്പിക്കും വിധം മോഷ്ടാക്കളുടെയും പിടിച്ചു പറിക്കാരുടെയും കേന്ദ്രമായിരുന്നു.

രാവിലെ മൂന്നിന് തന്നെ പരിശോധനക്കായി അധികൃതര്‍ എത്തിയെങ്കിലും കറുത്ത വര്‍ഗ്ഗക്കാര്‍ സംഘടിച്ചു അധികൃതരെ പ്രതിരോധിച്ചു. പ്രതിരോധം ശക്തമായപ്പോള്‍ അധികൃതര്‍ പിന്‍വാങ്ങി.പിന്നീട് കൂടുതല്‍ സന്നാഹങ്ങളുമായി എത്തി പരിശോധന പുനരാരംഭിക്കുകയായിരുന്നു.

ഇവിടെ നിന്ന് 800 ഓളം പേരെ പിടികൂടിയിട്ടുണ്ട്. പിടിയിലായവരില്‍ സ്ത്രീകളും ഉള്‍പ്പെടുന്നു. ഇവരില്‍ നിന്ന് അനേകം മാരകായുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. മേജര്‍ ജനറല്‍ അബ്ദുള്ള അല്‍ ബദരി, മേജര്‍ ജനറല്‍ സൗദ് അല്‍ ഹിലാല്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. റിയാദ് ഡെപ്യൂട്ടി ഗവര്‍ണര്‍ തുര്‍ക്കി ബിന്‍ അബ്ദുള്ള രാജകുമാരനും പാരിശോധന വീക്ഷിക്കുന്നതിനു എത്തിയിരുന്നു. 

 

Permanent link to this article: http://pravasicorner.com/?p=13741

Copy Protected by Chetan's WP-Copyprotect.