രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി കുവൈറ്റ്‌ പ്രധാനമന്ത്രി ഇന്ത്യയിലെത്തി

0
1

 

1
കുവൈറ്റ്‌ പ്രധാനമന്ത്രി ഷെയ്ക്ക് ജാബിര്‍ അല്‍ മുബാറക്‌ അല്‍ ഹമദ്‌ അല്‍ സബാഹിനെ വിമാനതാവളത്തില്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ.അഹമ്മദ്‌ സ്വീകരിക്കുന്നു

 

ന്യൂഡല്‍ഹി/കുവൈറ്റ്‌ സിറ്റി: രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി കുവൈറ്റ്‌ പ്രധാനമന്ത്രി ഷെയ്ക്ക് ജാബിര്‍ അല്‍ മുബാറക്‌ അല്‍ ഹമദ്‌ അല്‍ സബാഹ് ഇന്ത്യയിലെത്തി. വിമാനതാവളത്തില്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ.അഹമ്മദും മറ്റു ഉന്നത ഉദ്യോഗസ്ഥരും ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു.

കഴിഞ്ഞ പത്തു വര്‍ഷത്തിനിടക്ക് ഇന്ത്യ സന്ദര്‍ശിക്കുന്ന കുവൈറ്റ്‌ ഭരണതലവനാണ് ഷെയ്ക്ക് ജാബിര്‍. മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥന്മാരും അടങ്ങുന്ന ഉന്നതതല സംഘവും കൂടാതെ വ്യവസായ പ്രമുഖരുടെ സംഘവും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്.

ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗുമായി ഷെയ്ക്ക് ജാബിര്‍ ചര്‍ച്ച നടത്തും. രാഷ്ട്രപതി പ്രണബ്‌ കുമാര്‍ മുഖര്‍ജി, ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി എന്നിവരെയും അദ്ദേഹം സന്ദര്‍ശിക്കും.

ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്സ് ഓഫ് കൊമ്മേഴ്സ് &ഇന്‍ഡസ്ട്രി, കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി, ആസ്സോസിയെറ്റ്ഡ്‌ ചേംബേഴ്സ് ഓഫ് കൊമ്മേഴ്സ് ആന്‍ഡ്‌ ഇന്‍ഡസ്ട്രി ഓഫ് ഇന്ത്യ എന്നിവയുടെ വ്യാപാര മീറ്റിങ്ങുകളിലും അദ്ദേഹം പങ്കെടുക്കം. അതിനു ശേഷം സംഘം ആഗ്രയും സന്ദര്‍ശിക്കും