«

»

Print this Post

മദീനയില്‍ ഇഖാമയില്ലാത്ത ശുചീകരണ തൊഴിലാളികളെ അറസ്റ്റ് ചെയ്തു. വൃത്തിഹീനമായ നഗരം വൃത്തിയാക്കാന്‍ മേയറും രംഗത്ത്‌

 

1

 

സൗദി അറേബ്യ/മദീന: തൊഴില്‍ നിയമ ലംഘകരെ പിടികൂടുന്നതിന്റെ ഭാഗമായി നടന്ന പരിശോധനയില്‍ മദീനയില്‍ ഇഖാമയില്ലാത്ത അഞ്ചു ശുചീകരണ തൊഴിലാളികളെ പിടികൂടിയതിനെ തുടര്‍ന്ന് ഭയചകിതരായ തൊഴിലാളികള്‍ ജോലിക്കിറങ്ങാന്‍ വിസമ്മതിച്ചു.

മദീന മുനിസിപ്പാലിറ്റിയിലെ ശുചീകരണ ജോലി കരാര്‍ എടുത്തിരുന്ന കമ്പനിയിയുടെ കീഴിലുള്ള തൊഴിലാളികളെയാണ് പിടികൂടിയത്. കമ്പനിയുടെ കീഴില്‍ അഞ്ഞൂറോളം ശുചീകരണ തൊഴിലാളികള്‍ ഉണ്ടെങ്കിലും ഇവര്‍ക്ക് എടുത്തു നല്‍കാനോ കാലാവധി കഴിഞ്ഞ ഇഖാമ പുതുക്കി നല്‍കാനോ കമ്പനി അധികൃതര്‍ ഇത് വരെ തയ്യാറായിട്ടില്ല എന്നാണു തൊഴിലാളികള്‍ പറയുന്നത്.

പിടിയിലായവരെ മുനിസിപ്പാലിറ്റി അധികൃതര്‍ ഇടപെട്ടു പുറത്തു ഇറക്കി എങ്കിലും ഭയത്തിലായ തൊഴിലാളികള്‍ ജോലിക്കിറങ്ങാന്‍ തയാറായില്ല. ഇഖാമ ലഭിച്ചാല്‍ മാത്രമേ ജോലിക്കിറങ്ങൂ എന്നാണു തൊഴിലാളികളുടെ നിലപാട്.

ശുചീകരണ തൊഴിലാളികള്‍ പണിമുടക്കിയതിനെ തുടര്‍ന്ന് നഗരം വൃത്തിഹീനമായപ്പോള്‍ മദീന മേയറും മറ്റു ഉദ്യോഗസ്ഥരും ചേര്‍ന്നു ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത് ഒരേ സമയം കൗതുകവും മാതൃകയുമായി.

മദീന മേയര്‍ ഡോ.ഖാലീദ് അബ്ദുള്‍ ഖാദിര്‍ താഹിര്‍ ആണ് മറ്റു സഹപ്രവര്‍ത്തകരോടൊപ്പം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. മേയര്‍ ശുചീകരണം നടത്തുന്നത് കണ്ടു അമ്പരന്ന പൗരന്മാറോട് തന്റെ മാതൃ രാജ്യത്തിനോടുള്ള ഏറ്റവും കുറഞ്ഞ ഉത്തരവാദിത്വമാണ് താന്‍ ചെയ്യുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. 

തൊഴിലാളി ക്ഷാമത്തിന് തൊഴില്‍ മന്ത്രാലയത്തെയും ആഭ്യന്തര മന്ത്രാലയത്തെയും കുറ്റപ്പെടുത്താതെ സ്വന്തം ഉത്തരവാടിത്വീവും സമൂഹത്തോടുള്ള ഉത്തരവാദിത്വവും നിര്‍വഹിക്കാന്‍ ഓരോ പൗരനും മുന്നോട്ടു വരണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.

 

Permanent link to this article: http://pravasicorner.com/?p=13854

Copy Protected by Chetan's WP-Copyprotect.