ഒ.ഐ.സി.സി മെമ്പര്‍ഷിപ്പിനു വന്‍തുക ഈടാക്കുന്നതായി പ്രവര്‍ത്തകര്‍

 

1

 

മിഡില്‍ ഈസ്റ്റ്: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ പ്രവാസി സംഘടനയായ ഒ.ഐ.സി.സി പ്രവാസികളില്‍ നിന്നും അംഗത്വ ഫീസായി വന്‍ തുക ഈടാക്കുന്നതായി പ്രവര്‍ത്തകര്‍ പരാതിപ്പെടുന്നു. 

കെ.പി.സി.സി യുടെയും ഒ.ഐ.സി.സി യുടെയും അംഗത്വ ഫീസുകള്‍ തമ്മില്‍ വന്‍ വ്യത്യാസമുണ്ട്. കെ.പി.സി.സി മെമ്പര്‍ഷിപ്പിനു മൂന്നു രൂപ മാത്രമാണ് അംഗത്വ ഫീസായി ഈടാക്കുന്നത്. അതേ സമയം ഒ.ഐ.സി.സി അംഗത്വത്തിനു ഫീസായി ഈടാക്കുന്നത് 500 രൂപയാണ്. ഇന്‍ഷൂറന്‍സ് പരിരക്ഷ നല്‍കും എന്ന് വാഗ്ദാനം നല്‍കിയാണ്‌ ഇത്രയും തുക ഈടാക്കുന്നതെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്.

എന്നാല്‍ ഭാരവാഹികള്‍ക്കും മെമ്പര്‍ഷിപ്പ് ഉള്ളവര്‍ക്ക് ഇതിനെ സംബന്ധിച്ച് യാതൊരു അറിവും ഇല്ലെന്നു പ്രവര്‍ത്തകര്‍ പറയുന്നു. ഒരു പ്രവര്‍ത്തകനും ഇന്‍ഷൂറന്‍സ് ആയി എന്തെങ്കിലും തുക കിട്ടിയതായി അറിവില്ല. 

പ്രവര്‍ത്തകരുടെ പരാതികള്‍ കൂടിയപ്പോള്‍ ഇതിനെ കുറിച്ച് അന്വേഷിക്കുന്നതിനായി അഞ്ചു പേരടങ്ങുന്ന കമ്മിറ്റിയെ തീരുമാനിച്ചിട്ടുണ്ടെന്നും ഈ കമ്മിറ്റി ഇത് സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് ഇന്നു ഖത്തറിലെ ദോഹയില്‍ നടക്കുന്ന ഒ.ഐ.സി.സി ഗ്ലോബല്‍ കമ്മിറ്റി മീറ്റിങ്ങില്‍ സമര്‍പ്പിക്കുമെന്നാണ് അറിയുന്നത്.അതിന്റെ അടിസ്ഥാനത്തില്‍ അംഗത്വ ഫീസില്‍ മാറ്റമുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായി ഉന്നത ഒ.ഐ.സി.സി ഭാരവാഹി അറിയിച്ചു.

 

You may have missed

Copy Protected by Chetan's WP-Copyprotect.