ആഴ്ചയില്‍ അഞ്ചു ദിവസം ബഹറിനില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ഗള്‍ഫ്‌ എയര്‍ സര്‍വീസ്

 

1

 

ബഹ്‌റൈന്‍/മനാമ: ബഹറിനില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ഗള്‍ഫ്‌ എയര്‍ ആഴ്ചയില്‍ അഞ്ചു ദിവസം സര്‍വീസ്‌ നടത്തും. 

ഡിസംബര്‍ 15 മുതലാണ്‌ സര്‍വീസ്‌ ആരംഭിക്കുക. തിങ്കള്‍, ബുധന്‍, വ്യാഴം, ശനി, ഞായര്‍ എന്നീ ദിവസങ്ങളിലാണ് സര്‍വീസുകള്‍ നടത്തുക.

തിങ്കളാഴ്ചയും ബുധനാഴ്ചയും ഉച്ചക്ക് 1.30 ന് ബഹറിനില്‍ നിന്ന് പുറപ്പെടുന്ന വിമാനം രാത്രി 8.35 ന് തിരുവനന്തപുരത്ത് എത്തും. അന്ന് രാത്രി 9.20 തിരിച്ചു ബഹറിനിലേക്ക് പറക്കുന്ന വിമാനം രാത്രി 11.45 ന് ബഹറിനില്‍ എത്തും. 

വ്യാഴം, ശനി, ഞായര്‍ എന്നീ ദിവസങ്ങളില്‍ പുലര്‍ച്ചെ 2.45 ന് ബഹറിനില്‍ നിന്ന് പുറപ്പെടുന്ന വിമാനം രാവിലെ 9.50 ന് തിരുവനന്തപുരത്ത് എത്തും. രാവിലെ 10.45 ന് തിരുവനന്തപുരത്ത്തി നിന്ന് പുറപ്പെടുന്ന വിമാനം ഉച്ചക്ക് 1.10 ന്  തിരിച്ച് ബഹറിനില്‍ എത്തും. 

 

Copy Protected by Chetan's WP-Copyprotect.