«

»

Print this Post

വിദേശത്ത് തൊഴില്‍ തേടുന്നവര്‍ക്ക് തിരുവനന്തപുരത്ത് നോര്‍ക്കയുടെ പരിശീലനം

 

1

 

തിരുവനന്തപുരം: വിദേശത്ത് തൊഴില്‍ തേടുന്നവര്‍ക്ക് നോര്‍ക്ക റൂട്ട്‌സ് ഏകദിന പരിശീലനം നല്‍കും. നവംബര്‍ 20 ന് (ബുധനാഴ്ച) തിരുവനന്തപുരം, തൈക്കാട് ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ വച്ചാണ് പരിശീലനം.

രാവിലെ 9 മണിമുതല്‍ വൈകുന്നേരം അഞ്ച് മണി വരെ നടത്തുന്ന പരിശീലനത്തില്‍ തിരുവനന്തപുരത്തെ നോര്‍ക്ക സെന്ററില്‍ പ്രവര്‍ത്തിക്കുന്ന നോര്‍ക്ക-റൂട്ട്‌സ് സര്‍ട്ടിഫിക്കറ്റ് ആതന്റിക്കേഷന്‍ സെന്ററില്‍ പേര്‍ രജിസ്റ്റര്‍ ചെയ്യാം. രാവിലെ തൈക്കാട് ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ എത്തിയും രജിസ്റ്റര്‍ ചെയ്യാം. ഫീസ് 100 രൂപ.

വിദേശത്ത് ജോലി തേടുന്നവര്‍ അറിഞ്ഞിരിക്കേണ്ട വിസ, തൊഴില്‍കരാര്‍, യൂറോപ്യന്‍ രാജ്യങ്ങളിലെ മൈഗ്രേഷന്‍, എമിഗ്രേഷന്‍, വിദേശ തൊഴിലവസരങ്ങള്‍, വിദേശ ഇന്റര്‍വ്യു, കസ്റ്റംസ്, ഇന്‍ഷുറന്‍സ് നിയമങ്ങള്‍, വിദേശ രാജ്യത്തെ തൊഴില്‍ നിയമങ്ങള്‍, സാമൂഹിക -സാംസ്‌കാരിക ചുറ്റുപാടുകള്‍, തൊഴില്‍ സംസ്‌കാരം ഇവയെക്കുറിച്ച് വിദഗ്ദ്ധര്‍ ക്ലാസുകള്‍ എടുക്കും.

ചൂഷണത്തിന് വിധേയരാവാതിരിക്കാന്‍ മാര്‍ഗനിര്‍ദ്ദേശവും നല്‍കും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്കാണ് പ്രവേശനം. കോഴ്‌സ് മെറ്റീയരിയല്‍സ്, സര്‍ട്ടിഫിക്കറ്റ്, ഭക്ഷണം എന്നിവ സൗജന്യമായി നല്‍കും.

വിശദവിവരങ്ങള്‍ക്ക് ഫോണ്‍ 9744328441, 0471-2329950/51, 1800-425-3939 (ടോള്‍ഫ്രീ) 

Permanent link to this article: http://pravasicorner.com/?p=13887

Copy Protected by Chetan's WP-Copyprotect.