«

»

Print this Post

പട്ടികജാതി യുവാക്കള്‍ക്ക് വിദേശത്ത് തൊഴില്‍ നേടാന്‍ സാമ്പത്തിക സഹായം – മന്ത്രി എ.പി.അനില്‍കുമാര്‍

 

AP 

തിരുവനന്തപുരം: അഭ്യസ്തവിദ്യരും വിദഗ്ദ്ധ തൊഴില്‍ പരിശീലനം സിദ്ധിച്ചവരും തൊഴില്‍രഹിതരുമായ പട്ടികജാതി യുവതീയുവാക്കള്‍ക്ക് വിദേശത്ത് തൊഴില്‍ നേടാന്‍ യാത്രാക്കും പ്രാരംഭ ചെലവിനായി 50,000 രൂപ വരെ സാമ്പത്തിക സഹായം നല്‍കുന്ന പദ്ധതിക്ക് പട്ടികജാതി വികസന വകുപ്പ് രൂപം നല്കിയതായി പട്ടികജാതി പിന്നാക്ക ക്ഷേമ, ടൂറിസം മന്ത്രി എ.പി.അനില്‍കുമാര്‍ അറിയിച്ചു.

അംഗീകൃത ഏജന്‍സികള്‍ വഴി തൊഴില്‍ നേടുന്നതിനാണ് സാമ്പത്തിക സഹായം നല്കുക. ആദ്യഘട്ടത്തില്‍ ഒരു ജില്ലയില്‍ 50 പേര്‍ക്ക് വീതം 700 യുവാക്കള്‍ക്കാണ് സഹായധനം അനുവദിക്കുക. ഇതിലേക്ക് 3.50 കോടി രൂപ നീക്കി വച്ചതായും മന്ത്രി അറിയിച്ചു.

പ്രതിവര്‍ഷം രണ്ടര ലക്ഷത്തിനു താഴെ വരുമാനമുള്ളവരും 40 വയസിനു താഴെ പ്രായമുള്ളവരുമായിരിക്കണം അപേക്ഷകര്‍. തൊഴില്‍ സംബന്ധിച്ച് അംഗീകൃത ഏജന്‍സി മുഖേനയുള്ള കരാര്‍ രേഖയും വിസയും ലഭ്യമാക്കുന്ന മുറയ്ക്ക് അപേക്ഷകന് ധനസഹായത്തിന്റെ 50 ശതമാനം പ്രാരംഭ ചെലവുകള്‍ക്കായി നല്കുകയും യാത്രാ ടിക്കറ്റ് ലഭ്യമാക്കുകയും ചെയ്യും.

അപേക്ഷകന്‍ വിദേശത്ത് ജോലിയില്‍ പ്രവേശിച്ചതു സംബന്ധിച്ച രേഖയും ലഭ്യമാക്കുന്ന മുറയ്ക്ക് ശേഷിച്ച തുക അപേക്ഷകന്റെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കും. നിയമാനുസൃതമായി അവിദഗ്ദ്ധ തൊഴിലിന് വിസ ലഭിച്ചവരുടെ അപേക്ഷകളും പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു. ഈ ആനുകൂല്യം ഒരാള്‍ക്ക് ഒരു പ്രാവശ്യം മാത്രമെ അനുവദിക്കൂ. 

 

Permanent link to this article: http://pravasicorner.com/?p=13896

Copy Protected by Chetan's WP-Copyprotect.