ബഹറിന്‍: 50,000 ത്തോളം വിദേശികള്‍ അനധികൃതമായി ജോലി ചെയ്യുന്നുവെന്നു തൊഴില്‍ മന്ത്രി

 

 

ബഹറിന്‍/മനാമ: രാജ്യത്ത് അനധികൃതമായി 50,000 ത്തിലധികം വിദേശ തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ടെന്ന് ബഹറിന്‍ തൊഴില്‍ മന്ത്രി ജമീല്‍ ഹുമൈദാന്‍ വ്യക്തമാക്കി. ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഭൂരിഭാഗവും.

ഈ വര്‍ഷം 756 അനധികൃത തൊഴിലാളികളെ പിടികൂടി തിരിച്ചയച്ചു. എല്‍.എം..ആര്‍.എ യും (ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി), ആഭ്യന്തര മന്ത്രാലയം, നാഷണല്‍ പാസ്പോര്‍ട്ട് & റസിഡന്‍സ് അഫയേഴ്സ് വിഭാഗവും സംയുക്തമായി നടത്തിയ പരിശോധനകളിലാണ് ഇവരെ പിടികൂടിയത്.

അനധികൃതമായി ജോലി ചെയ്തു വരുന്ന വിദേശികളെ പിടി കൂടുന്നതിനുള്ള പരിശോധനകള്‍ ഊര്‍ജ്ജിതമാക്കുമെന്നും ഹുമൈദാന്‍ പറഞ്ഞു.

Copy Protected by Chetan's WP-Copyprotect.