റമദാന്‍ മാസത്തില്‍ സ്ഫോടനം: ബഹറിനില്‍ രണ്ടു പേര്‍ക്ക് 25 വര്‍ഷം വീതം തടവ്‌

0
1

 

1
വെസ്റ്റ്‌ റിഫ മസ്ജിദിനു സമീപം നടന്ന സ്ഫോടനത്തില്‍ തകര്‍ന്ന കാര്‍

 

ബഹറിന്‍/മനാമ: കഴിഞ്ഞ റമദാന്‍ മാസത്തില്‍ തറാവീഹ് നമസ്കാര വേളയില്‍ വെസ്റ്റ്‌ റിഫയിലെ ഷെയ്ക്ക് ഇസ ബിന്‍ സല്‍മാന്‍ പള്ളിക്ക് സമീപം സ്ഫോടനം നടത്തിയ കേസില്‍ രണ്ടു സ്വദേശികളെ ബഹറിന്‍ കോടതി 25 വര്‍ഷം വീതം തടവിനു ശിക്ഷിച്ചു. മറ്റു രണ്ടു പ്രതികള്‍ക്ക് 15 വര്‍ഷം വീതം തടവ്‌ ശിക്ഷയും വിധിച്ചിട്ടുണ്ട്.

ഗ്യാസ്‌ സിലിണ്ടറുകളില്‍ ഡിറ്റനേറ്റര്‍ ഘടിപ്പിച്ചു റിമോട്ട് കണ്ട്രോള്‍ ഉപയോഗിച്ചായിരുന്നു പ്രതികള്‍ സ്ഫോടനനം നടത്തിയത്. 

സ്ഫോടനത്തില്‍ മരണമോ പരിക്കോ ആര്‍ക്കും സംഭാവിചില്ലെന്കിലും വിശുദ്ധ റമദാന്‍ മാസത്തില്‍ നടത്തിയ അധാര്‍മ്മിക പ്രവൃത്തിയില്‍ ലോക വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.