«

»

Print this Post

സൗദിയില്‍ ഇഖാമ പുതുക്കാന്‍ വൈകിയാല്‍ പിഴ

ഒരു പ്രവാസിയെ സംബന്ധിച്ചിടത്തോളം സൗദി അറേബ്യയിലെ അവന്റെ പ്രവാസത്തിനെ സംബന്ധിച്ച ഏറ്റവും പ്രാഥമികവും പ്രധാനപ്പെട്ടതുമായ രേഖരയയാണ് ഇഖാമ അല്ലെങ്കില്‍ റെസിഡന്‍സ് പെര്‍മിറ്റ്. അധികാരികള്‍ പരിശോധനക്ക് ആവശ്യപ്പെടുമ്പോഴും വാഹനം വാങ്ങിക്കുമ്പോഴും വിമാന ടിക്കെറ്റ് ബുക്ക്‌ ചെയ്യുമ്പോഴും, ആശുപത്രിയില്‍ ചികിത്സ തേടുമ്പോഴും തൊഴില്‍പരമായ ആവശ്യങ്ങള്‍ക്കും എല്ലാം ആദ്യം ഹാജരാക്കേണ്ടത് ഇഖാമയാണ്.  ഇഖാമ ഇല്ലാത്ത ഒരാള്‍ക്ക്‌ സൗദി അറേബ്യയില്‍ തൊഴിലെടുക്കാന്‍ സാധ്യമല്ല. ഇഖാമ എടുക്കാതിരിക്കുകയോ കാലാവധി കഴിയുന്നതിനു മുന്‍പ് പുതുക്കാതിരിക്കുകയോ ചെയ്താല്‍ അയാള്‍ക്ക്‌ രാജ്യത്തു നിയമപരമായി താമസിക്കാനുള്ള അവകാശവും, മറ്റു നിയമപരമായി താമസിക്കുന്നവര്‍ക്ക് ലഭിക്കുന്ന അവകാശങ്ങളും നിഷേധിക്കപ്പെടുകയും അയാള്‍ ഒരു അനധികൃത താമസക്കാരനായി മാറുകയും ചെയ്യുന്നു.

ഇഖാമയുടെ കാലാവധി അതില്‍ രേഖപ്പെടുത്തിയിരിക്കും. അത് പ്രകാരം കാലാവധി പൂര്‍ത്തിയാകുന്നത്നു മുന്‍പ് തന്നെ ഇഖാമ പുതുക്കണം. അതിനായി ചുരുങ്ങിയത് മൂന്നു ദിവസം മുന്‍പെങ്കിലും ബന്ധപ്പെട്ട രേഖകള്‍ സഹിതം ജവാസാത്തുമായി (പാസ്സ്പോര്‍ട്ട് ഓഫീസ്‌) ബന്ധപ്പെടണം. ആവശ്യമായ കാരണങ്ങളില്ലാതെ ഇത് വൈകിപ്പിക്കുന്നത്‌ ശിക്ഷാര്‍ഹമാണ്. അപേക്ഷകന്റെ തൊഴിലുടമ വ്യക്തിയോ, കമ്പനിയോ, എസ്റ്റാബ്ലിഷ്മേന്റോ ആണെങ്കില്‍ ഇഖാമ പുതുക്കാനുള്ള ഫീസിന്റെ ഇരട്ടി തുക പിഴയായി നല്‍കേണ്ടി വരും. സൗദി തൊഴില്‍ നിയമത്തിലെ വകുപ്പ് 40 പ്രകാരം സൗദികളല്ലാത്ത തൊഴിലാളികളുടെ ഇഖാമ എടുക്കുന്നതിനും പുതുക്കുന്നതിനും, താമസം വന്നാല്‍ പിഴ നല്‍കുന്നതിനും ഉള്ള ഉത്തരവാദിത്വം സ്പോണ്‍സര്‍ക്കാണ്. (എങ്കിലും ഇപ്പോള്‍ ആത്യന്തികമായി അതിന്റെ ഭാരം ചുമക്കേണ്ടി വരുന്ന പ്രവാസി തൊഴിലാളികള്‍ ഏറെയാണ്).

അപേക്ഷകന്‍ ഗവണ്മെന്‍റ് സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ആളാണെങ്കില്‍ ഇഖാമ പുതിയതായി എടുക്കുകയും കാലാവധി കഴിയുന്നതിനു മുന്‍പ് പുതുക്കുകയും ചെയ്യേണ്ടത് പ്രസ്തുത സ്ഥാപനമാണ്. ഇതിനു താമസം നേരിട്ടാല്‍ പ്രസ്തുത സ്ഥാപനം അത് അന്വേഷിക്കേണ്ടതും തൊഴിലാളിയാണ് കാരണക്കാരനെന്കില്‍ അയാളുടെ മേല്‍ ആവശ്യമായ ശിക്ഷാ നടപടികള്‍ എടുക്കുന്നതുമാണ്.  

Permanent link to this article: http://pravasicorner.com/?p=1403

Copy Protected by Chetans WP-Copyprotect.