«

»

Print this Post

സൗദി അറേബ്യയുടെ നിയമ ചരിത്രത്തില്‍ പുതിയ അദ്ധ്യായവുമായി മൂന്നു പുതിയ നിയമങ്ങള്‍

 

1

 

സൗദി അറേബ്യ/റിയാദ്‌: അബ്ദുള്ള രാജാവ് തുടങ്ങി വെച്ച നിയമ പരിഷ്കാരങ്ങളുടെ ചരിത്രത്തിലെ പുതിയ അദ്ധ്യായമായിരിക്കും മന്ത്രിസഭ ചര്‍ച്ച ചെയ്തു രാജാവിന്‍റെ അംഗീകാരത്തിന് വേണ്ടി സമര്‍പ്പിച്ച പുതിയ മൂന്നു നിയമങ്ങളെന്നു നിയമ വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു.

ശരിഅ നിയമത്തിലെ പ്രതിരോധത്തിനുള്ള പുതിയ നിയമ വ്യവസ്ഥകള്‍, പുതിയ ക്രിമിനല്‍ നടപടി ക്രമങ്ങള്‍, ഗ്രീവന്‍സ്‌ കോടതിയിലെ പുതിയ നടപടി ക്രമങ്ങള്‍ എന്നിവ സംബന്ധിച്ച പുതിയ മൂന്നു നിയമങ്ങളാണ് വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം രാജാവിന്റെ അംഗീകാരത്തിന് വേണ്ടി സമര്‍പ്പിച്ചിരിക്കുകയാണ് ഈ നിയമംങ്ങള്‍. രാജാവ് ഒപ്പ് വെക്കുകയും ചെയ്യുന്നതോടെ അവ നിയമമാകുകയും ഒദ്യോഗിക ഗസറ്റായ ഉമ്മുല്‍ ഖുറയില്‍ പ്രസിദ്ധീകരിക്കുന്നതോടെ നിയമമായി പ്രാബല്യത്തില്‍ വരികയും ചെയ്യും. 

ഗ്രീവന്‍സ്‌ കോടതിയുടെയും മറ്റു കോടതികളുടെയും നിയമ പരിധിയില്‍ വരാത്ത എല്ലാ കേസുകളും പരാതികളും കേള്‍ക്കുന്നതുനം അവസാന ഉത്തരവ് പുരപ്പെടുവിക്കുന്നതിനും ജനറല്‍ കോടതികള്‍ക്ക് ഈ നിയമ വ്യവസ്ഥകള്‍ പ്രകാരം അധികാരം നല്‍കുന്നുണ്ട്.

ന്യായമായ കാരണങ്ങള്‍ ഇല്ലാതെ പരാതിക്കാരന്‍ കോടതിയില്‍ ഹാജരായില്ലെങ്കില്‍ കേസ് നടപടികള്‍ ഉപേക്ഷിക്കാന്‍ ന്യായാധിപന്മാര്‍ക്ക് നിയമ വ്യവസ്ഥ അധികാരം നല്‍കുന്നു. ഒരിക്കല്‍ കേസ് നടപടികള്‍ ഇത്തരത്തില്‍ വേണ്ടെന്നു വെച്ചാല്‍ പരാതിക്കാരന്‍ കേസ് വീണ്ടും നളകണമെങ്കില്‍ കോടതിയെ സമീപിച്ചു അനുവാദം ലഭ്യമാക്കേണ്ടി വരും.രണ്ടാംതവണയും ഇതേ കാരണത്താല്‍ കേസ്‌ ഉപേക്ഷിക്കപ്പെട്ടാല്‍ പിന്നീട് നടപടികള്‍ തുടരണമെങ്കില്‍ പരാതിക്കാരന്‍ സുപ്രീം കോടതിയില്‍ നിന്നും പ്രത്യേക ഉത്തരവ് കരസ്ഥമാക്കേണ്ടി വരും. 

റോയല്‍ എസ്റ്റേറ്റുമായി ബന്ധപ്പെട്ട എല്ലാ കേസുകളും,ഗതാഗതവും വാഹനാപകടവുമായി ബന്ധപ്പെട്ട കേസുകളും പരിശോധിക്കാനുള്ള അധികാരം ജനറല്‍ കോടതികള്‍ക്ക് നല്‍കുന്നു എന്നതാണ് പുതിയ നിയമത്തിലെ പ്രധാനപ്പെട്ട ഒരു വ്യവസ്ഥ.  

പുതിയ നിയമ പ്രകാരം സിവില്‍ കോടതികളുടെ അധികാര പരിധിയും വിപുലമാക്കുന്നുണ്ട്. വിവാഹം, വിവാഹ മോചനം, കുട്ടികളുടെ രക്ഷ കര്‍തൃത്വം, ചിലവിനു നല്‍കല്‍, വിവാഹ മോചനത്തിന് ശേഷം കുട്ടികളെ സന്ദര്‍ശിക്കാന്‍ അനുവാദം നല്‍കല്‍ തുടങ്ങിയ കേസുകളിലും ഇടപെടാനുള്ള അധികാരം സിവില്‍ കോടതികള്‍ക്ക് ലഭ്യമാകും. 

Permanent link to this article: http://pravasicorner.com/?p=14057

Copy Protected by Chetan's WP-Copyprotect.