«

»

Print this Post

റിയാദിലെ മന്‍ഫുഹയില്‍ വീണ്ടും കലാപം: ഒരാള്‍ കൊല്ലപ്പെട്ടു, 17 പേര്‍ക്ക് പരിക്ക്

 

 

സൗദി അറേബ്യ/റിയാദ്: റിയാദിലെ മന്‍ഫുഹ ഡിസ്ട്രിക്ടില്‍ വീണ്ടും കലാപം പൊട്ടിപുറപ്പെട്ടു. മന്‍ഫുഹയുടെ കിഴക്ക് ഭാഗത്ത്‌ ഫര്‍യാന്‍ സ്ട്രീറ്റിലാണ് സംഘര്‍ഷം തുടങ്ങിയത്. സംഘര്‍ഷത്തില്‍ ഒരു സുഡാന്‍ പൗരന്‍ മരിച്ചതായും 17 പേര്‍ക്ക് പരിക്ക് പറ്റിയതായും പോലീസ് പറഞ്ഞു. 

ഇന്നലെ ചില ഏതോപ്യന്‍ പൗരന്‍മാര്‍ക്ക് സ്വദേശികളില്‍ നിന്ന് മര്‍ദ്ദനമേറ്റതായി പറയപ്പെടുന്നു. ഇതില്‍ പ്രകോപിതരായ എതോപ്യക്കാര്‍ വഴിപോക്കരെയും വാഹന യാത്രക്കാരേയും മര്‍ദ്ദിക്കുകയും കൊള്ളയടിക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

എതോപ്യക്കാരായ യുവാക്കള്‍ നിരവധി വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തി. റോഡിലൂടെ കടന്നു പോകുന്ന വാഹനങ്ങള്‍ക്ക് നേരെയും കല്ലെറിഞ്ഞതായി ദൃസ്സാക്ഷികള്‍ പറയുന്നു.

പോലീസ് സ്ഥലത്ത് കുതിച്ചെത്തി ജനക്കൂട്ടത്തെ തുരത്തിയോടിച്ചു സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാക്കി. സംഭവ സ്ഥലം പ്രത്യേക സുരക്ഷാ സേനയുടെ വലയത്തിലാണ്. 

തങ്ങളെ എത്രയും പെട്ടെന്ന് നാട്ടിലേക്ക് കയറ്റി വിടണമെന്ന് ആവശ്യപ്പെട്ടാണ് കലാപം തുടങ്ങിയതെന്ന് പറയപ്പെടുന്നു. എന്നാല്‍ പെട്ടെന്നുള്ള പ്രകോപനത്തിനുള്ള കാരണം വ്യക്തമല്ലെന്ന് പോലീസ് പറയുന്നു. ഇതിനെ പറ്റി അന്വേഷിക്കുമെന്നും ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

കഴിഞ്ഞ ശനിയാഴ്ച എതോപ്യന്‍ വംശജര്‍ മന്‍ഫുഹയില്‍ അഞ്ചു മണിക്കൂറോളം അഴിഞ്ഞാടിയിരുന്നു. സംഭവത്തില്‍ ഒരു സൗദി പൗരനടക്കം മൂന്നു പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

Permanent link to this article: http://pravasicorner.com/?p=14100

Copy Protected by Chetan's WP-Copyprotect.