മന്‍ഫുഹ സംഘര്‍ഷം: കുത്തേറ്റ് കൊല്ലപ്പെട്ടത് സുഡാനി വിദ്യാര്‍ത്ഥി

 

1

 

സൗദി അറേബ്യ/മന്‍ഫുഹ: മന്‍ഫുഹ തെരുവുകളില്‍ ഏതോപ്യന്‍ പൗരന്മാര്‍ അഴിഞ്ഞാടിയ കലാപം നിയന്ത്രണാധീനമാക്കിയതായി പോലീസ് വ്യക്തമാക്കി. അക്രമികളെ തെരുവില്‍ നിന്നും തുരത്തിയിട്ടുണ്ട്.  

സംഘര്‍ഷത്തിനിടക്ക് കൊല്ലപ്പെട്ടത് 16 വയസ്സുള്ള സുഡാനി പൗരനാണെന്നു റിയാദ് പോലീസ് വക്താവ് സ്ഥിരീകരിച്ചു. ഇയാള്‍ റിയാദില്‍ വിദ്യാര്‍ത്ഥിയാണ്. മൂര്‍ച്ചയേറിയ ആയുധം കൊണ്ട് നിരവധി തവണ കുത്തേറ്റതാണ് മരണ കാരണമെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിക്കുന്നു. തെരുവില്‍ വെച്ച് കുത്തേറ്റ ഇയാളെ ഉടനെ അല്‍ ഇമാന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.  

സ്വദേശികളുമായുള്ള പ്രശ്നങ്ങളില്‍ നിന്നാണ് സംഘര്‍ഷത്തിന്റെ തുടക്കമെന്നു പറയപ്പെടുന്നു. തുടര്‍ന്ന് മര്‍ദ്ദനമേറ്റ എതോപ്യക്കാര്‍ പിന്നീട് സംഘമായി അക്രമം അഴിച്ചു വിടുകയായിരുന്നു.ആയുധങ്ങളുമായി കണ്ണില്‍ കണ്ടവരെയെല്ലാം ആക്രമിക്കുകയായിരുന്നു. പരിക്ക് പറ്റിയവര്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്.

സംഘര്‍ഷത്തില്‍ 25 ഓളം പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നുണ്ടെങ്കിലും 17പേര്‍ക്ക് മാത്രം പരിക്കേറ്റതായാണ് പോലീസ്‌ പറയുന്നത്. പരിക്കേറ്റവരെ അല്‍ ഇമാന്‍ ആശുപത്രിയിലും കിംഗ്‌ സൗദ് മെഡിക്കല്‍ സിറ്റിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്..

ഏകദേശം 50ഓളം വാഹനങ്ങള്‍ തകര്‍ക്കപ്പെട്ടുവെന്നാണ് ദൃസ്സാക്ഷികള്‍ വ്യക്തമാക്കുന്നത്. നിരവധി ഷോപ്പുകളുടെയും മുന്‍വശത്തെ ചില്ലുകള്‍ കല്ലെറിഞ്ഞും അടിച്ചും തകര്‍ത്തിട്ടുണ്ട്. കലാപത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന ചിലരെ പോലീസ്‌ കസ്റ്റഡിയില്‍ എട്ടുത്തിട്ടുണ്ട്.

അക്രമികളെ തെരുവില്‍ നിന്ന് തുരത്തിയതായി പോലീസ്‌ അവകാശപ്പെടുന്നുണ്ടെങ്കിലും എതോപ്യക്കാര്‍ ചില സ്ഥലങ്ങള്‍ ഒത്തുകൂടി പൊതുമുതലുകള്‍ നശിപ്പിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട് 

 

Copy Protected by Chetan's WP-Copyprotect.