«

»

Print this Post

പെട്രോള്‍ പമ്പുകളില്‍ ടിഷ്യൂകളും വെള്ളകുപ്പികളും സൗജന്യമായി നല്‍കുന്നത് നിരോധിച്ചു

 

1

 

സൗദി അറേബ്യ/ജിദ്ദ:പെട്രോള്‍ പമ്പുകളിലേക്ക് കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാനും വില്‍പ്പന വര്‍ദ്ധിപ്പിക്കുവാനും  ടിഷ്യൂ ബോക്സുകളും വെള്ള കുപ്പികളും സൗജന്യമായി നല്‍കുന്നത് അധികൃതര്‍ നിരോധിച്ചു.

ജിദ്ദ ഗവര്‍ണര്‍ മിഷല്‍ ബിന്‍ മാജിദ് രാജകുമാരന്റെ ഉത്തരവിനെ തുടര്‍ന്നാണ് സുരക്ഷാ കാരണങ്ങളാല്‍ നിരോധനം ഏര്‍പ്പെടുത്തിയത്. പെട്രോള്‍ പമ്പുകളില്‍ മൊബൈല്‍ ഫോണ്‍ റീചാര്‍ജ്‌ കൂപ്പണുകളും മൊബൈല്‍ ഫോണുകളും വില്‍പ്പന നടത്തുന്നതും നിരോധിച്ചിട്ടുണ്ട്.

കടുത്ത മല്‍സരം നിലനില്‍ക്കുന്ന ഈ രംഗത്ത്‌ പല പെട്രോള്‍ പമ്പുകളും വില്‍പ്പന വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി പത്തു റിയാലോ അതില്‍ കൂടുതലോ പെട്രോള്‍ അടിക്കുന്നവര്‍ക്ക് സൗജന്യമായി ടിഷ്യൂ ബോക്സുകളും വെള്ള കുപ്പികളും നല്‍കിയിരുന്നു. കൂടുതല്‍ വരുമാനമുണ്ടാക്കുന്നതിനായി പെട്രോള്‍ പമ്പുകളിലെ ജീവനക്കാര്‍ മൊബൈല്‍ കാര്‍ഡുകളും ഉപഭ്ക്താക്കള്‍ക്ക് വില്‍പ്പന നടത്തിയിരുന്നു.

നിരോധനം ഉറപ്പു വരുത്തുന്നതിന് വേണ്ടി പെട്രോള്‍ പമ്പുകളില്‍ മുനിസിപ്പാലിറ്റി പരിശോധന നടത്തുമെന്നും നിയമ ലംഘനം പിടിക്കപ്പെട്ടാല്‍ പിഴ ചുമത്തുമെന്നും സാധനങ്ങള്‍ കണ്ടു കെട്ടുമെന്നും അധികൃതര്‍ അറിയിച്ചു. 

 

Permanent link to this article: http://pravasicorner.com/?p=14147

Copy Protected by Chetan's WP-Copyprotect.