«

»

Print this Post

Daily Legal Tips: സൌദിയിലേക്ക് വരുന്നതിനു മുന്‍പ് തന്നെ അറബിയിലുള്ള തൊഴില്‍ കരാര്‍ ചോദിച്ചു വാങ്ങുക.

 

നാട്ടില്‍ നിന്ന് ഇങ്ങോട്ട് വരുന്നതിനു മുന്‍പ് അറബിയിലുള്ള തൊഴില്‍ കരാര്‍ ചോദിച്ചു വാങ്ങുക.  അത് നാട്ടിലെ ലോക്കല്‍ ട്രാന്‍സ്ലേഷന്‍ ഓഫീസില്‍ കൊടുത്തു ട്രാന്‍സ്ലേറ്റ് ചെയ്തു വായിച്ചു മനസ്സിലാക്കിയതിനു ശേഷം  മാത്രം ഒപ്പിടുക. കാരണം സാധാരണ ഗതിയില്‍ നാട്ടിലെ ട്രാവല്‍ ഏജന്‍സി അല്ലെങ്കില്‍ റിക്രൂട്ടര്‍ നിങ്ങള്ക്ക് നല്‍കുന്നത്  ഇന്ഗ്ലീഷിലുള്ള തൊഴില്‍ കരാര്‍ ആയിരിക്കും. എന്നാല്‍ ഇവിടെ എത്തിക്കഴിഞ്ഞതിനു ശേഷമായിരിക്കും പ്രസ്തുത കരാര്‍ ഇന്ഗ്ലീഷിലായതിനാല്‍ നിയമപരമായി നിലനില്‍ക്കില്ലെന്നും അതിനാല്‍ അറബിയിലോ അല്ലെങ്കില്‍ അറബിക് – ഇന്ഗ്ലീഷിലോ ഉള്ള തൊഴില്‍ കരാര്‍ ഒപ്പിടണമെന്നും  തൊഴിലുടമ നിര്‍ബന്ധം പിടിക്കുന്നത്‌. സ്വാഭാവികമായും നിര്‍ബന്ധത്തിനു വഴങ്ങി ഭൂരിഭാഗം തൊഴിലാളികളും അതില്‍ ഒപ്പിട്ടു നല്‍കും. അതില്‍ ചിലപ്പോള്‍ നാട്ടിലെ കരാറില്‍ നിന്നും വിരുദ്ധമായ വ്യവസ്ഥകളും ചെര്തിട്ടുണ്ടാകും. ഭൂരിഭാഗം പ്രവാസികളും പറ്റിക്കപ്പെടുന്നത് ഇവിടെയാണ്‌. ഒരിക്കല്‍ കരാര്‍ ഒപ്പിട്ടു കഴിഞ്ഞാല്‍ പ്രസ്തുത കരാറിന്റെ  കാലാവധി അവസാനിക്കാതെ മിക്കവരും തിരിച്ചു പോകാറില്ല. ആധുനിക ആടു ജീവിതം ഇവിടെ തുടങ്ങുന്നു.


Permanent link to this article: http://pravasicorner.com/?p=1415

Copy Protected by Chetan's WP-Copyprotect.