ഒമാന്‍/മസ്കറ്റ്: വിദേശികള്‍ക്ക് സെയില്‍സ്, മാര്‍ക്കറ്റിംഗ് മേഖലകളില്‍ വിസ നല്‍കുന്നത് ഒമാന്‍ ആറു മാസക്കാലത്തേക്ക് നിര്‍ത്തലാക്കി. ഇത് സംബന്ധിച്ച ഉത്തരവില്‍ മാനവ വിഭവശേഷി വകുപ്പ് മന്ത്രി ഷെയ്ക്ക് അബ്ദുള്ള ബിന്‍ നാസര്‍ ബിന്‍ അബ്ദുള്ള അല്‍ ബക്രി ഒപ്പു വെച്ചു.
ഡിസംബര്‍ ഒന്ന് മുതല്‍ വിലക്ക് നിലവില്‍ വരും. പര്‍ച്ചേസിംഗ് എജന്റ്, സെയില്‍സ് മാന്‍, സെയില്‍സ് പ്രമോട്ടര്‍ എന്നീ തസ്തികകളിലേക്ക് നിരോധനം ബാധകമാണ്. ഒട്ടകങ്ങളെ പരിപാലിക്കുന്നവര്‍ക്കുള്ള വിസകളും നല്‍കുന്നത് നിര്‍ത്തി വെച്ചിട്ടുണ്ട്.
അതേ സമയം നിലവില്‍ ഇഷ്യൂ ചെയ്തിട്ടുള്ള വിസകളില്‍ നിയമനം നടത്തുന്നതിന് നിരോധനം ബാധകമല്ല.കൂടാതെ മുംതാസ് (എക്സലന്റ്),ദേവലിയ (ഇന്റര്‍നാഷണല്‍) വിഭാഗങ്ങളില്‍ പെടുന്ന കമ്പനികള്‍ക്കും വിലക്ക് ബാധകമാവില്ല.
കഴിഞ്ഞ നവംബര്‍ ഒന്ന് മുതല്‍ നിര്‍മ്മാണ മേഖലയിലും ശുചീകരണ മേഖലയിലും ആറു മാസത്തേക്ക് വിസ നല്‍കുന്നത് ഒമാന്‍ സര്‍ക്കാര്‍ നിര്‍ത്തി വെച്ചിരുന്നു.