«

»

Print this Post

പരിശോധന സമയത്ത് ഇഖാമ കയ്യിലില്ലെങ്കില്‍ പിഴ 3000 റിയാല്‍ വരെ ആവാം.

 

സൌദിയില്‍ പോലീസുകാര്‍ പരിശോധിക്കുമ്പോഴും ട്രാഫിക്‌ പോലീസിന്റെയോ മറ്റോ പരിശോധനക്കിടയില്‍ ഇഖാമ ആവശ്യപ്പെടുമ്പോള്‍ അറിവില്ലായ്മ കൊണ്ട് ചില പ്രവാസികള്‍ അവരുടെ ഡ്രൈവിംഗ് ലൈസന്‍സ്‌ അല്ലെങ്കില്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ഐ.ഡി തുടങ്ങിയവ നല്‍കാറുണ്ട്. ഒന്നോര്‍ക്കുക നിയമം അംഗീകരിച്ച പ്രാഥമിക തിരിച്ചറിയല്‍ രേഖ സൌദിയില്‍ ഇഖാമ മാത്രമാണ്. അതിനു പകരമായി വേറെ ഏതു രേഖ നല്‍കിയാലും അത് സ്വീകാര്യമല്ല.

ബന്ധപ്പെട്ട അധികാരികള്‍ ആവശ്യപ്പെടുമ്പോള്‍ ഒരു പ്രവാസി അയാളുടെ ഇഖാമ പരിശോധനക്കായി നല്‍കേണ്ടതാണ്. അത് റൂമിലോ വാഹനത്തിലോ ആണെന്ന് പറഞ്ഞാല്‍ പോലും അവരത് അംഗീകരിക്കാറില്ല. അധികാരികള്‍ പരിശോധനക്കായി ആവശ്യപ്പെടുമ്പോള്‍ തിരിച്ചറിയാനുള്ള രേഖ നല്‍കുന്നതില്‍ വീഴ്ച വരുത്തിയാല്‍ കനത്ത പിഴ ശിക്ഷ തന്നെ നല്‍കേണ്ടി വരും. ആദ്യ തവണ 1000 റിയാലും രണ്ടാമത്തെ തവണ 2000 റിയാലും മൂന്നാം തവണ 3000 റിയാലും ആണ് ഇതിനുള്ള ശിക്ഷ. 

Permanent link to this article: http://pravasicorner.com/?p=1425

Copy Protected by Chetans WP-Copyprotect.