ശുമേസി തര്‍ഹീലിനടുത്ത് എത്യോപ്യക്കാരുടെ വിളയാട്ടം. നാല് സ്വദേശികള്‍ക്ക് പരിക്ക്, 14 വാഹനങ്ങള്‍ തകര്‍ത്തു

 

E

 

സൗദി അറേബ്യ/ജിദ്ദ:കീഴടങ്ങാനെത്തിയവര്‍ക്ക് ശുമേസി അഭയ കേന്ദ്രത്തിലേക്ക് നേരിട്ട് പ്രവേശനം അനുവദിക്കാത്തതിനെ തുടര്‍ന്ന് പ്രകോപിതരായ എത്യോപ്യക്കാര്‍ മക്ക-ജിദ്ദ എക്സ്പ്രസ് ഹൈവേയില്‍ വാഹങ്ങള്‍ തടയുകയും വാഹനങ്ങള്‍ക്ക് നേരെ കല്ലേറ് നടത്തുകയും ചെയ്തു.

സംഭവത്തില്‍ നാല് സ്വദേശി പൗരന്‍മാര്‍ക്ക് പരിക്കേല്‍ക്കുകയും 14 വാഹങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. രണ്ടായിരത്തില്‍ അധികം എത്യോപ്യക്കാരാന് സംഘര്‍ഷത്തില്‍ പങ്കു ചേര്‍ന്നത്‌.

സ്ഥിതിഗതികള്‍ നിയന്ത്രണാതീതമായപ്പോള്‍ അക്രമികളെ പിരിച്ചു വിടുന്നന്നതിനു വേണ്ടി പോലീസ്‌ ആകാശത്തേക്ക് നിറയൊഴിച്ചതായി ദൃസ്സാക്ഷികള്‍ പറയുന്നു. ഇതിനെ തുടന്നാണ് അക്രമങ്ങള്‍ അവസാനിച്ചത്. അക്രമികളില്‍ ചിലരെ പോലീസ്‌ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. മറ്റുള്ളവരെ അറസ്റ്റ്‌ ചെയ്തു അഭയകേന്ദ്രത്തിലേക്ക് മാറ്റി.  

നിരവധി ബസ്സുകളിലായിട്ടായിരുന്നു കീഴടങ്ങുന്നതിനു വേണ്ടി എത്യോപ്യക്കാര്‍ എത്തിച്ചേര്‍ന്നതെന്നു ദൃസ്സാക്ഷികള്‍ പറയുന്നു. എന്നാല്‍ നേരിട്ട് അഭയ കേന്ദ്രത്തിലേക്ക് പ്രവേശനം അനുവദിക്കില്ലെന്ന വാര്‍ത്ത പരന്നപ്പോള്‍ അവര്‍ അക്രമാസക്തരായി മാറുകയായിരുന്നു. തുടര്‍ന്ന് ഹൈവേയിലൂടെ കടന്നു പോകുന്ന വാഹനങ്ങള്‍ക്ക്‌ നേരെ കല്ലേറ് തുടങ്ങുകയും വാഹനങ്ങള്‍ തടയുകയും ചെയ്തു.  

കൂടുതല്‍ പ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിനു വേണ്ടി അഭയ കേന്ദ്രത്തില്‍ നിന്നും സുരക്ഷിതമായ അകലത്ത് വെച്ച് പോലീസ്‌ ഗതാഗതം തടയുകയും വാഹനങ്ങള്‍ തിരിച്ചു വിടുകയം ചെയ്തു. ഇതേ തുടര്‍ന്ന് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.

നവംബര്‍ നാലിന് ശേഷം 9,870 നിയമ ലംഘകരെയാണ് ശുമേസി തര്‍ഹീലില്‍ നിന്നും നാട് കടത്തിയത്. ഇനി നാടുകടത്താനുള്ളത് 25,200  പുരുഷന്‍മാരും 12,800 സ്ത്രീവ്കളും അടക്കം 38,000 അനധികൃത താമസക്കാരെയാണ്. ഇവരില്‍ ഭൂരിഭാഗവും എത്യോപ്യക്കാരും ഇന്തോനേഷ്യക്കാരുമാണ്. ചാഡ്, നൈജര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ശേഷിക്കുന്നവരില്‍ അധികവും. 

നേരിട്ട് അഭയ കേന്ദ്രത്തിലേക്ക് എത്തുന്നവരെ അകത്ത് പ്രവേശിക്കുന്നില്ല. തൊഴില്‍-താമസ നിയമങ്ങള്‍ ലംഘനങ്ങള്‍ക്ക് സുരക്ഷ വിഭാഗങ്ങള്‍ പിടികൂടി കൈമാറുന്നവരെ മാത്രമാണ് തര്‍ഹീലുകളില്‍ പ്രവേശിപ്പിക്കുന്നത്.

 

You may have missed

Copy Protected by Chetan's WP-Copyprotect.