«

»

Print this Post

യു.എ.ഇ ഹെല്‍പ് ലൈന്‍: തൊഴില്‍ വിലക്ക് ബാധകമാവില്ല

 

 

ഞാന്‍ കഴിഞ്ഞ രണ്ടര വര്‍ഷമായി ദുബൈയില്‍ ഒരു കമ്പനിയില്‍ ജോലി ചെയ്യുന്നു. എന്റെ ഡ്യൂട്ടി സമയം 8 – 6 ആണ്. ആദ്യത്തെ 2 വര്‍ഷം ലിമിറ്റഡ് കരാറിലും ഈ വര്‍ഷം അണ്‍ ലിമിറ്റെഡ് കരാറിലും വര്‍ക്ക് ചെയ്യുന്നു. പുതിയ കരാര്‍ പ്രകാരം എന്‍റെ ശമ്പളം 4000 ദിര്‍ഹം ആണ് പക്ഷെ ബാങ്ക് വഴി എനിക്ക് ഇപ്പോയും പഴയ ശമ്പളം മാത്രമേ ലഭിക്കുന്നുള്ളൂ. എനിക്ക് കഴിഞ്ഞ 2 വര്‍ഷത്തെ ലീവ് സാലറി കിട്ടിയിട്ടില്ല. ഞാന്‍ ഇപ്പോള്‍ ഈ കമ്പനിയില്‍ നിന്നും കാന്‍സല്‍ ചെയ്തു പോയാല്‍ എനിക്ക് തൊഴില്‍ വിലക്ക് ഉണ്ടാകുമോ? ഏതെങ്കിലും തരത്തിലുള്ള പരാതി എന്‍റെ കരിയറിനെ ബാധിക്കുമോ? – (ജിബിന്‍ കുര്യാക്കോസ്, ദുബൈ) 

 

നിലവിലുള്ള കമ്പനിയില്‍ തുടര്‍ച്ചയായി രണ്ടു വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക് തൊഴില്‍ മന്ത്രാലയം തൊഴില്‍ നിരോധനം ഏര്‍പ്പെട്ടുത്തില്ല. താങ്കള്‍ ഈ നിബന്ധന പാലിച്ചിട്ടുണ്ട് എന്നതിനാല്‍ നിങ്ങള്‍ രാജി വെക്കാന്‍ തീരുമാനിച്ചാലും തൊഴില്‍ വിലക്ക് ഉണ്ടാവില്ല.

അണ്‍ ലിമിറ്റെഡ് കരാറിന്റെ കാര്യത്തില്‍, ആരാണോ കരാര്‍ അവസാനിപ്പിക്കുന്നത് അയാള്‍ മറു കക്ഷിക്ക് 30 ദിവസം മുന്‍പ് തന്നെ താന്‍ ജോലിയില്‍ നിന്ന് പിരിയാന്‍ ഉദ്ദേശിക്കുന്നു എന്ന് വ്യക്തമാക്കി കൊണ്ട് നോട്ടീസ് നല്‍കണം എന്ന് തൊഴില്‍ നിയമം നിബന്ധന വെക്കുന്നുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ താങ്കള്‍ തൊഴിലുടമക്ക്‌ 30 ദിവസം മുന്‍പ് തന്നെ നോട്ടീസ് നല്‍കേണ്ടതുണ്ട്.

മായ ബിജു

അഡ്വ.മായ ബിജു, പ്രവാസി കോര്‍ണര്‍ ഡോട്ട് കോം, യു.എ.ഇ

നിങ്ങള്‍ രാജി വെക്കുന്നത് മൂലം യു.എ.ഇ തൊഴില്‍ നിയമ പ്രകാരം ലഭിക്കേണ്ട സേവനാനന്തര ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെയുള്ള ഒരു ആനുകൂല്യത്തെയും ഒരു തരത്തിലും പ്രതികൂലമായി ബാധിക്കില്ല.രാജി വെക്കുമ്പോള്‍ തൊഴില്‍ നിയമമനുസരിച്ചുള്ള 21 ദിവസത്തെ സേവനാനന്തര ആനുകൂല്യങ്ങള്‍ ലാഭിക്കാന്‍ താങ്കള്‍ അര്‍ഹനാണ്.  

തൊഴില്‍ കരാര്‍ അവസാനിപ്പിക്കുന്ന അവസരത്തില്‍ തൊഴിലാളിക്ക് അവകാശപ്പെട്ട അയാള്‍ ഉപയോഗപ്പെടുത്താത്ത വാര്‍ഷിക അവധിയുടെ പ്രതിഫലം കൂടി ലഭിക്കേണ്ടതുണ്ട് . 

അതിനാല്‍ കത്തില്‍ പരാമര്‍ശിച്ചിട്ടുള്ള സാഹചര്യത്തില്‍ യു.എ.ഇ തൊഴില്‍ നിയമമനുസരിച്ച് താങ്കള്‍ക്കു തൊഴില്‍ വിലക്ക് ഉണ്ടാവിള്ള. കൂടാതെ രണ്ടു വര്‍ഷത്തെ ലീവ് സാലറി ലഭിക്കുന്നതിനു അര്‍ഹതയുണ്ട്. 

 

Permanent link to this article: http://pravasicorner.com/?p=14291

Copy Protected by Chetan's WP-Copyprotect.