«

»

Print this Post

കുവൈറ്റ്‌ ലീഗല്‍ ഹെല്‍പ് ലൈന്‍: മൊബൈല്‍ ടവര്‍ മാറ്റാന്‍ പരാതി നല്‍കാം

 

1

ഞാന്‍ താമസിക്കുന്ന കെട്ടിടത്തിന്റെ നേരെ പുറകിലുള്ള കെട്ടിടത്തിന്റെ മുകളിലായി മൊബൈല്‍ ടവര്‍ പണിയുന്നതിനായി ഒരു ടെലകോം കമ്പനി തയ്യാറെടുക്കുന്നു. ഇത് ഞങ്ങളുടെ ആരോഗ്യ സുരക്ഷയെ പ്രതികൂലമായി ബാധിക്കുമോ എന്ന് ഭയമുണ്ട്. ഇതിനെതിരെ പരാതി നല്‍കാന്‍ ഞങള്‍ കൂട്ടായി തീരുമാനമെടുത്തിരിക്കുകയാണ്.ഇതിനെതിരെ എവിടെയാണ് പരാതി നല്‍കേണ്ടത്? താമസ പ്രദേശങ്ങളില്‍ ഇത്തരം ടവറുകള്‍ പാടില്ല എന്ന് എന്തെങ്കലും നിയമമുണ്ടോ. പരാതി പെട്ടാല്‍ എന്തെങ്കിലും ഗുണം ഉണ്ടാകുമോ? (കെ.വി.എസ് , കുവൈറ്റ്‌ സിറ്റി)

 

ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്ന പ്രദേശങ്ങളുടെ വളരെ സമീപത്തായി ഇത്തരം ടവറുകള്‍ സ്ഥാപിക്കാന്‍ പാടില്ല എന്ന് സര്‍ക്കാര്‍ കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പായി ഉത്തരവിറക്കിയിട്ടുണ്ട്. അത് പോലെ സ്കൂളുകള്‍ തുടങ്ങിയവയുടെ പരിസരങ്ങളിലും ടവറുകള്‍ സ്ഥാപിക്കുന്നത് അനുവദനീയമല്ല.

ജനവാസ പ്രദേശങ്ങളില്‍, പ്രത്യേകിച്ച് കെട്ടിടങ്ങളുടെ മുകളില്‍ ഇത്തരം ടവറുകള്‍ ശ്രദ്ധയില്‍ പെടുന്ന പക്ഷം മുനിസിപ്പാലിറ്റി അവ നീക്കം ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കും. അതിനാല്‍ നിങ്ങളുടെ താമസ സ്ഥലത്തിന് അടുത്തുള്ള ബലദിയയില്‍ പോയി പരാതി നല്‍കുക. 

 

Permanent link to this article: http://pravasicorner.com/?p=14295

Copy Protected by Chetan's WP-Copyprotect.