«

»

Print this Post

വേതന സുരക്ഷാ നിയമം: ദുരുപയോഗം നടക്കാന്‍ സാധ്യത ATM ലൂടെ

 

1

 

സൗദി അറേബ്യയിലെ പ്രവാസികള്‍ക്ക് ആശ്വാസം പകര്‍ന്നു നല്‍കിയ വേതന സുരക്ഷാ നിയമം സമയ ബന്ധിതമായി എല്ലാവര്‍ക്കും ബാധകമാക്കുകയാണ് തൊഴില്‍ മന്ത്രാലയം ചെയ്യുന്നത്. ഇന്ന് (ഡിസംബര്‍ 1) മുതല്‍ 2000 ല്‍ കൂടുതല്‍ തൊഴിലാളികളുള്ള കമ്പനികളില്‍ ഈ നിയമം ബാധകമാണ്. അടുത്ത ഘട്ടത്തില്‍ 200 നു മുകളില്‍ തൊഴിലാളികളുള്ള കമ്പനികള്‍ക്ക് 2014 ജൂലായ്‌ 5 മുതലും 100 നു മുകളില്‍ തൊഴിലാളികളുള്ള കമ്പനികള്‍ക്ക് 2014 ഒക്ടോബര്‍ 6  മുതലും നിലവില്‍ വരും. 

നിയമപരമായ രേഖകളിലൂടെയുള്ള ശമ്പള കൈമാറ്റമായതിനാല്‍ പ്രവാസികള്‍ക്ക് അനുഗ്രഹമായാണ് ഈ നിയമം വ്യാഖ്യാനിക്കപ്പെടുന്നത്. തൊഴിലാളിക്ക് അനുകൂലമായ നിയമത്തിനു സൗദി അറേബ്യയില്‍ കുറവൊന്നുമില്ല. എന്നാല്‍ അവ കാര്യക്ഷമമായി നടപ്പാക്കുന്നതില്‍ അലംഭാവമുണ്ടാകുമ്പോഴാണ് നിയമത്തിന്റെ ഉദ്ദേശ ലക്‌ഷ്യം തന്നെ പരാജയപ്പെടുന്നത്. പുതിയ വേതന സുരക്ഷാ നിയമം ആഴത്തില്‍ പരിശോധിക്കുമ്പോള്‍ ഏതെല്ലാം വഴികളിലൂടെ അതിനെ വ്യക്തികളായ ചില സ്പോന്സര്മാര്‍ ദുരുപയോഗം ചെയ്യും എന്ന് ഒരു പ്രവാസി മനസ്സിലാക്കിയിരിക്കേണ്ടതാണ്.

ചില സ്പോണ്സര്‍മാര്‍ കുബുദ്ധികളാനെന്കില്‍ അവര്‍ എന്ത് വില കൊടുത്തും ഇതിനെ മറി കടക്കാനുള്ള തന്ത്രങ്ങള്‍ ആവിഷ്കരിക്കും. അത്തരക്കാര്‍ തങ്ങള്‍ക്കു എതിരെ എത്ര ശക്തമായ നിയമങ്ങള്‍ ഉണ്ടാക്കിയാലും അതിനെ തരണം ചെയ്യാനുള്ള വഴികളും കണ്ടു പിടിക്കും. നിയമം നടപ്പാക്കുന്ന ഉദ്യോഗസ്ഥര്‍ ജാഗ്രത പാലിച്ചില്ലെങ്കില്‍ ഈ നിയമത്തിനും മുന്‍പുള്ള നിയമങ്ങളുടെ അതേ ഗതി തന്നെയായിരിക്കും വരാന്‍ പോകുന്നത്.

ഈ പുതിയ നിയമത്തില്‍ പണം തൊഴിലാളിയുടെ അക്കൌണ്ടില്‍ നിക്ഷേപിക്കണം എന്ന് മാത്രമേ പറയുന്നുള്ളൂ. അതിന്റെ രേഖകളും ഹാജരാക്കണം. എന്നാല്‍ നിക്ഷേപിച്ചു കഴിഞ്ഞതിനു ശേഷമുള്ള കാര്യങ്ങള്‍ ബാങ്കിന്റെയും തൊഴില്‍ മന്ത്രാലയത്തിന്റെയും നിരീക്ഷണ പരിധിക്ക് പുറത്താണ്. അത് പോലെ തന്നെ നിക്ഷേപിക്കുന്ന പണത്തിന്റെ സ്രോതസ്സും നിരീക്ഷണ പരിധിക്ക് പുറത്താണ്. ഇത് നിരീക്ഷിക്കേണ്ട കാര്യം നിയമ പ്രകാരം ബാങ്കുകള്‍ക്കോ തൊഴില്‍ മന്ത്രാലയത്തിനോ ഇല്ല.

അധാര്‍മ്മികരായ സ്പോണ്സര്‍മാര്‍ ഈ നിയമം ദുരുപയോഗം ചെയ്യാനുള്ള സാധ്യത എ.ടി.എമ്മിലൂടെയാണ്. അതായത് പണം ഡിപ്പോസിറ്റ് ചെയ്തു എന്നതില്‍ കവിഞ്ഞു

അഡ്വ.ഷിയാസ് കുഞ്ഞിബാവ,

അഡ്വ.ഷിയാസ് കുഞ്ഞിബാവ,

അത് ആരെല്ലാം പിന്‍വലിച്ചു എവിടെ നിന്ന് പിന്‍വലിച്ചു എന്ന കാര്യങ്ങളൊന്നും തന്നെ ബാങ്കിന്റെയോ തൊഴില്‍ മന്ത്രാലയത്തിന്റെയോ നിരീക്ഷണ പരിധിയില്‍ വരുന്നില്ല.അത് കൊണ്ട് തന്നെ ഈ നിയമത്തിന്റെ കര്‍ശന നിരീക്ഷണത്തില്‍ നിന്ന് രക്ഷപ്പെടുന്നതിന് വേണ്ടി ചില സ്പോണ്സര്‍മാര്‍ തന്റെ തോഴിലാളിയുടെ പേരില്‍ ബാങ്ക് അക്കൌണ്ട് തുറന്നു കൊടുക്കും. എന്നാല്‍ അതേ സമയം തൊഴിലാളിയുടെ എ.ടി.എം കാര്‍ഡ്‌ സ്പോന്സര്മാര്‍ കൈവശം വെക്കുകയും ചെയ്യും. ബാങ്കിന്റെ നിരീക്ഷണ കാലാവധി കഴിഞ്ഞാല്‍ ആ പണം എ.ടി.എം ലൂടെ തന്നെ സ്പോണ്സര്‍ പിന്‍വലിക്കുകയും ചെയ്യും. ഇതിനെതിരെ തൊഴിലാളികള്‍ക്ക് എതിര്‍ത്ത് പറയാന്‍ സാധിക്കാത്ത അവസ്ഥ ഉണ്ടാകും. ഒരു പക്ഷെ പുതിയ അക്കൌണ്ട് തുടങ്ങുന്നതിന്റെ ചെലവ് പോലും ഒരു പക്ഷെ അയാള്‍ തൊഴിലാളിയില്‍ നിന്ന് ഈടാക്കിയെക്കാം.

 

Permanent link to this article: http://pravasicorner.com/?p=14321

Copy Protected by Chetan's WP-Copyprotect.