സൗദി അറേബ്യ: ഒരേ ഗ്രൂപ്പിലെ കമ്പനികളിലെ തൊഴിലാളികള്‍ക്ക് സ്പോണ്‍സര്‍ഷിപ്പ് മാറുന്നതിനു ഇളവ്‌

0
1

 

1

 

സൗദി അറേബ്യ/റിയാദ്‌:  നിതാഖാത്‌ വ്യവസ്ഥകള്‍ക്ക് ലംഘനമുണ്ടാകാത്ത വിധത്തില്‍ ഒരേ ഗ്രൂപ്പിന് കീഴിലെ വിവിധ കമ്പനികള്‍ക്ക് തമ്മില്‍ തൊഴിലാളികളുടെ സ്പോണ്‍സര്‍ഷിപ്പ് മാറാമെന്ന് തൊഴില്‍ മന്ത്രി ആദീല്‍ ഫഖീഹ് അറിയിച്ചു. തന്റെ ട്വിറ്റര്‍ അക്കൌണ്ടിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

തൊഴില്‍ മന്ത്രാലയത്തിലെ ഫയലുകളില്‍ ഏകീകൃത നമ്പര്‍ ഉള്ള സ്ഥാപനങ്ങളെയാണ് ഒരേ ഗ്രൂപ്പിലുള്ള സ്ഥാപനങ്ങള്‍ എന്ന് തൊഴില്‍ മന്ത്രാലയം വിവക്ഷിക്കുന്നത്. നിതാഖാത്‌ പദ്ധതിയിലെ പച്ച, എക്സലന്‍റ് വിഭാഗത്തില്‍ പെട്ട കമ്പനികള്‍ക്ക് ഈ ആനുകൂല്യം ഉപയോഗപ്പെടുത്താം.

ഇത്തരത്തില്‍ സ്പോസര്‍ഷിപ്പ് മാറുന്നതിനായി തൊഴില്‍ മന്ത്രാലയം മൂന്നു മാസത്തെ സമയമാണ് അനുവദിച്ചിട്ടുള്ളത്. സ്പോണ്‍സര്‍ഷിപ്പ് മാറ്റം നിരുപാധികമാണ്. നിതാഖാത്‌ വ്യവസ്ഥാ പാലനമൊഴികെ മറ്റു പ്രത്യേക വ്യവസ്ഥകളൊന്നും തൊഴില്‍ മന്ത്രാലയം മുന്നോട്ടു വെച്ചിട്ടില്ല. അതിനു ശേഷം ഈ ഇളവ്‌ ലഭ്യമാകില്ല.