സൗദി അറേബ്യ: ഗതാഗത നിയമം ലംഘനത്തിന് പിഴ ചുമത്താന്‍ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും സ്വകാര്യ കമ്പനികള്‍ക്കും അനുമതി

 

1

 

സൗദി അറേബ്യ/ദമ്മാം:സര്‍ക്കാര്‍ വകുപ്പുകളിലേയും,സ്വകാര്യ കമ്പനികളിലേയും കൊമ്പൌണ്ടുകളില്‍ ഉദ്യോഗസ്ഥരും സന്ദര്‍ശകരും നടത്തുന്ന ട്രാഫിക്‌ നിയമ ലംഘനങ്ങള്‍ക്ക് പിഴ ചുമത്തുന്നതിന് സ്വകാര്യ കമ്പനികള്‍ക്ക് കിഴക്കന്‍ പ്രവിശ്യയിലെ ട്രാഫിക്‌ വകുപ്പ് അനുവാദം നല്‍കിയതായി ഔദ്യോഗിക വക്താവ് കേണല്‍ അലി അല്‍ സഹാറാനി വ്യക്തമാക്കി.

ഇതോടെ മന്ത്രാലയങ്ങള്‍, ജുബൈല്‍ & യാമ്പു റോയല്‍ കമ്മീഷന്‍, സൗദി ആരാംകോ, ആശുപത്രികള്‍, യൂനിവേഴ്സിറ്റികള്‍ തുടങ്ങിയവക്കും സ്വകാര്യ കമ്പനികള്‍ക്കും അവരുടെ കൊമ്പൌണ്ടുകളില്‍ നടക്കുന്ന വാഹന ഗതാഗത നിയമം ലംഘനങ്ങള്‍ക്ക് പിഴ ചുമത്താന്‍ സാധിക്കും. 

ഈ അധികാരം ലഭിക്കുന്നതിനു വേണ്ടി ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളും സ്വകാര്യ സ്ഥാപനങ്ങളും ആദ്യം ഗതാഗത വകുപ്പില്‍ രജിസ്റ്റര്‍ ചെയ്യണം.  അതിനു ശേഷം ഇവിടങ്ങളില്‍ ഗതാഗത വകുപ്പ് ഉദ്യോഗസ്ഥന്മാര്‍ സന്ദര്‍ശനം നടത്തി നിബന്ധനകള്‍ പാലിച്ചു എന്നുറപ്പ് വരുത്തിയതിനു ശേഷമായിരിക്കും ഈ അധികാരം നല്‍കുക. നിയമ ലംഘനം കണ്ടു പിടിച്ചത് മുതല്‍ 24 മണിക്കൂറിനുള്ളില്‍ വിവരങ്ങള്‍ ട്രാഫിക്‌ വകുപ്പിന് കൈമാറണമെന്ന നിബന്ധനയുണ്ട്. 

ഈ അധികാരം ലഭിക്കുന്ന സര്‍ക്കാര്‍ വകുപ്പുകളും സ്വകാര്യ സ്ഥാപനങ്ങളും അവ ദുര്‍വിനിയോഗം ചെയ്‌താല്‍ പരാതിയുള്ളവര്‍ക്ക് ഗതാഗത വകുപ്പിനെ നേരിട്ട് സമീപിക്കാവുന്നതാണെന്നും അലി സഹാറാനി വ്യക്തമാക്കി. 

 

You may have missed

Copy Protected by Chetan's WP-Copyprotect.