പെട്രോള്‍ പമ്പുകള്‍, കാര്‍ സര്‍വീസ്‌ സ്റ്റേഷനുകള്‍ക്ക് തൊഴിലാളികളുടെ പദവി ശരിയാക്കുന്നതിനു രണ്ടു വര്‍ഷം സമയം നല്‍കുമെന്ന് മുനിസിപ്പല്‍ & ഗ്രാമ കാര്യ മന്ത്രാലയം

0
1

 

1

 

സൗദി അറേബ്യ: രാജ്യത്തെ പുതിയ നിയമ നടപടിക്രമങ്ങള്‍ക്ക് അനുസൃതമായി തൊഴിലാളികളുടെ പദവി നിയമപരമാക്കുന്നതിനു പെട്രോള്‍ പമ്പുകള്‍ക്കും കാര്‍ സര്‍വീസ്‌ സെന്ററുകള്‍ക്കും രണ്ടു വര്‍ഷത്തെ ഇളവ്‌ സമയ പരിധി അനുവദിച്ചതായി മുനിസിപ്പല്‍ & ഗ്രാമകാര്യ മന്ത്രാലയം വ്യക്തമാക്കി.ഈ മേഖലയിലെ പദവി ശരിയാക്കല്‍ നടപടിക്രമങ്ങളെ ആറു മന്ത്രാലയങ്ങള്‍ നിരീക്ഷിക്കും.

മുനിസിപ്പല്‍ & ഗ്രാമകാര്യ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം,, ഗതാഗത മന്ത്രാലയം, പെട്രോളിയം മന്ത്രാലയം, വാണിജ്യ മന്ത്രാലയം, ഇസ്ലാമികകാര്യ മന്ത്രാലയം എന്നിവയായിരിക്കും നിരീക്ഷണം നടത്തുന്ന മന്ത്രാലയങ്ങള്‍. പെട്രോള്‍ പമ്പുകളുടെയും കാര്‍ സര്‍വീസ്‌ സ്റ്റെഷനുകളുടെയും തൊഴിലാളികലുടെ പദവി നിയമപരമാക്കുന്ന നടപടിക്രമങ്ങളിലെ ലംഘനങ്ങള്‍ കണ്ടെത്തുന്നതിന് ഈ മന്ത്രാലയങ്ങള്‍ കൂട്ടായി പ്രവര്‍ത്തിക്കും.

കൂടാതെ സുരക്ഷാ നടപടിക്രമങ്ങളില്‍ വീഴ്ച വരുത്തിയാല്‍ സിവില്‍ ഡിഫന്‍സ്‌ അനുശാസിക്കുന്ന ശിക്ഷാ നടപടികള്‍ സ്വീകരിക്കും. മറ്റുള്ള ശിക്ഷാ നടപടികള്‍ മന്ത്രിസഭാ യോഗ തീരുമാന പ്രകാരം നടപ്പിലാക്കും.

അതേ സമയം തൊഴിലാളികളുടെ പദവി ശരിയാക്കല്‍ നടപടിക്രമങ്ങള്‍ നിരീക്ഷിക്കുന്നതില്‍ നിന്ന് തൊഴില്‍ മന്ത്രാലയത്തെ ഒഴിവാക്കിയത് ആശയ കുഴപ്പം ഉണ്ടാക്കുന്നുണ്ട്. ഒരു മേഖലക്കും പ്രത്യേക ഇളവ്‌ നല്‍കില്ലെന്ന് തൊഴില്‍ മന്ത്രാലയം ആവര്‍ത്തിച്ചു പ്രഖ്യാപിക്കുന്നതിനിടലാണ് മുനിസിപ്പല്‍ &ഗ്രാമകാര്യ മന്ത്രാലയത്തിന്‍റെ ഈ പ്രഖ്യാപനം പുറത്തു വരുന്നത്. ഇതിനോട് തൊഴില്‍ മന്ത്രാലയത്തിന്റെ പ്രതികരണം എന്തായിരിക്കുമെന്ന് ഇത് വരെ വെളിവായിട്ടില്ല. മുനിസിപ്പല്‍ & ഗ്രാമകാര്യ മന്ത്രാലയത്തിന്‍റെ പുതിയ നീക്കത്തോട് തൊഴില്‍ മന്ത്രാലയവും പ്രതികരിച്ചിട്ടില്ല.