«

»

Print this Post

പിഴ അടക്കുന്നതിനു മുന്‍പ് കുറ്റം ചെയ്തിട്ടില്ലെന്ന് തെളിയിക്കാന്‍ അവസരമുണ്ടെന്ന് ദുബൈ ട്രാഫിക്‌ പോലീസ്‌

 

1

മേജര്‍ ജനറല്‍ സൈഫ്‌ മുഹമ്മദ്‌ സൈഫ്‌ അല്‍ സഫീന്‍

 

യു.എ.ഇ/ദുബൈ: ഗതാഗത നിയമ ലംഘനത്തിന് തങ്ങള്‍ക്കു മേല്‍ ചുമത്തിയ പിഴ അടക്കുന്നതിനു മുന്‍പായി തന്റെ നിരപരാധിത്വം തെളിയിക്കാനുള്ള അവസരമുണ്ടെന്ന് ദുബൈ പോലീസ്‌ ഗതാഗത വകുപ്പ് മേധാവി മേജര്‍ ജനറല്‍ സൈഫ്‌ മുഹമ്മദ്‌ സൈഫ്‌ അല്‍ സഫീന്‍ വ്യക്തമാക്കി.

താന്‍ കുറ്റം ചെയ്തിട്ടില്ല എന്ന് തെളിയിക്കാന്‍ വ്യക്തിക്ക് കഴിഞ്ഞാല്‍ അയാള്‍ക്ക്‌ മേല്‍ ചുമത്തിയ കുറ്റം റദ്ദാക്കി പിഴ ഇല്ലാതാക്കും. സ്വദേശികളും വിദേശികളും ഈ അവസരം ഫലപ്രദമായി ഉപയോഗിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

അമിത വേഗത കുറ്റം ചുമത്തി പിഴ ചുമത്തിയിരിക്കുന്ന ഒരു വ്യക്തിക്ക് ഗതാഗത വകുപ്പിലെ പിഴ അടക്കുന്ന വിഭാഗത്തിലെത്തി താന്‍ നടത്തിയ നിയമ ലംഘനത്തിന്റെ ഫോട്ടോ ആവശ്യപ്പെടാവുന്നതാണ്.  ഇതിനായി അയാള്‍ 30 ദിര്‍ഹം നല്‍കേണ്ടി വരും. അതില്‍ നിന്നും അയാള്‍ കുറ്റം ചെയ്തതായി തെളിയുന്നില്ലെങ്കില്‍ അയാള്‍ക്ക്‌ മേല്‍ ചുമത്തിയിരിക്കുന്ന പിഴ റദ്ദാക്കും.

താന്‍ ഗതാഗത നിയമ ലംഘനം നടത്തിയിട്ടില്ലെങ്കിലും തനിക്ക് മേല്‍ ഗതാഗത നിയമ ലംഘനത്തിനുള്ള പിഴ ചുമത്തിരിക്കുന്നതായി പലപ്പോഴും വ്യക്തികളില്‍ നിന്ന് ഫോണ്‍ വഴി പരാതികള്‍ ലഭിക്കാറുണ്ടെന്നു അദ്ദേഹം പറഞ്ഞു. അത്തരത്തിലുള്ള കുറ്റങ്ങള്‍ ചിലപ്പോള്‍ പിശക് മൂലം രജിസ്റ്റര്‍ ചെയ്തതാകാം. അല്ലെങ്കില്‍ കമ്പ്യൂട്ടറില്‍ രേഖപ്പെടുത്തുമ്പോള്‍ സംഭവിച്ച പിശകായിരിക്കാം.   

പോലീസുകാര്‍ക്കും തെറ്റ് പറ്റാവുന്നതാണ്. തനിക്ക് മേല്‍ അകാരണമായാണ് കുറ്റം ചുമത്തിയിരിക്കുന്നത് എന്ന് ഒരു വ്യക്തിക്ക് വാദമുണ്ടെങ്കില്‍ തനിക്ക് മേല്‍ ചുമത്തിയിരിക്കുന്ന കുറ്റം പുനപരിശോധിക്കാന്‍ അയാള്‍ക്ക്‌ ആവശ്യപ്പെടാവുന്നതാണ്.

 

Permanent link to this article: http://pravasicorner.com/?p=14436

Copy Protected by Chetan's WP-Copyprotect.