«

»

Print this Post

സൗദി അറേബ്യ: സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതിനു അമേരിക്കന്‍ യുവാവ് മതകാര്യ പോലീസിന്റെ പിടിയില്‍

 

1

 

സൗദി അറേബ്യ/ഹായില്‍: സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതിനു അമേരിക്കന്‍ പൗരത്വമുള്ള  യുവാവ് ഹായിലില്‍ മതകാര്യ പോലീസിന്‍റെ പിടിയിലായി. ഹായില്‍ യൂണിവേഴ്സിറ്റിയിലെ അധ്യാപികയുടെ മകനായ 18 കാരനാണ് അറസ്റ്റിലായത്. 

അധ്യാപികയായ മാതാവിനോടോപ്പമാണ് ഇയാള്‍ ഹായിലില്‍ താമസിച്ചു വരുന്നത്. ഇയാള്‍ അപമര്യാദയായി പെരുമാറുന്നു എന്ന് കാണിച്ചു കൊണ്ട് നിരവധി പരാതികള്‍ മതകാര്യ പോലീസിന് ലഭിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ മതകാര്യ പോലീസുകാരുടെ നിരീക്ഷണത്തിലുമായിരുന്നു. കുടുംബള്‍ക്ക് വേണ്ടി മാത്രമുള്ള പാര്‍ക്കില്‍ അതിക്രമിച്ചു കയറി സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്ന അവസരത്തിലാണ് മതകാര്യ പോലീസുകാരോടൊപ്പമുള്ള പോലീസുകാര്‍ ഇയാളെ അറസ്റ്റ് ചെയ്തത്.  

പിടികൂടുന്ന അവസരത്തില്‍ മതകാര്യ പോലീസുകാരോട് ഇയാള്‍ ധിക്കാരപരമായി പെരുമാറിയതായി മതകാര്യ പോലീസ് കേന്ദ്രങ്ങള്‍ അറിയിച്ചു. തുടര്‍ നടപടികള്‍ക്കായി ഇയാളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. 

 

Permanent link to this article: http://pravasicorner.com/?p=14529

Copy Protected by Chetans WP-Copyprotect.