സൗദിയില്‍ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നത് പരിഗണിക്കാമെന്ന് ജവസാത്‌ മേധാവിയുടെ ഉറപ്പ്‌

 

1
ഡി.സി.എം സിബി ജോര്‍ജ്ജ് ജവാസാത്‌ മേധാവി സുലൈമാന്‍ അല്‍ യഹിയയുമായി ചര്‍ച്ച നടത്തുന്നു

 

സൗദി അറേബ്യ/റിയാദ്‌: സൗദി ഭരണാധികാരി അബ്ദുള്ള രാജാവ് പ്രഖ്യാപിച്ച ഇളവ്‌ സമയത്ത് സാങ്കേതിക പ്രശ്നങ്ങള്‍ മൂലം നാട്ടിലേക്കു ഫൈനല്‍ എക്സിറ്റില്‍ പോകാന്‍ സാധിക്കാതെ സൗദി അറേബ്യയില്‍ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലേക്ക് തിരിച്ചയക്കുന്ന കാര്യം അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്ന് ജവാസാത്‌ ഡയരക്ടര്‍ സുലൈമാന്‍ അല്‍ യഹിയ വ്യക്തമാക്കി.

ഇന്ത്യന്‍ എംബസ്സി ചീഫ്‌ ഓഫ് മിഷന്‍ സിബി ജോര്‍ജ്ജിനാണ് യഹിയ ഈ ഉറപ്പു നല്‍കിയത്. സാങ്കേതിക കുരുക്കുകള്‍ മൂലം നാട്ടില്‍ പോകാന്‍ കഴിയാതെ നൂറു കണക്കിന് ഇന്ത്യന്‍ പൌരന്മാര്‍ ഇന്ത്യന്‍ എംബസ്സി ഒരുക്കി കൊടുത്ത സംരക്ഷണ കേന്ദ്രത്തില്‍ കഴിയുന്നുണ്ട്. ഇവരുടെ പ്രശ്നങ്ങള്‍ അവതരിപ്പിക്കുന്നതിനു വേണ്ടി എത്തിയ സിബി ജോര്‍ജ്ജിനോട് കഴിയാവുന്ന വിധത്തില്‍ പ്രശ്ന പരിഹാരം നടത്താമെന്ന് യഹിയ ഉറപ്പു നല്‍കി. 

എംബസ്സിയുടെ സംരക്ഷണ കേന്ദ്രത്തില്‍ കഴിയുന്നവരില്‍ പലര്‍ക്കും സാങ്കേതിക കുരുക്കുകള്‍ ഉണ്ട്. ഏപ്രില്‍ ആറിന് ശേഷം ഹുറൂബ് ആയവരും പോലീസ്‌ കേസുകള്‍ മൂലം കുടുങ്ങി കിടക്കുന്നവരും ഉണ്ട്. ഇഅവരുടെ കാര്യത്തില്‍ സാധ്യമായ പരിഹാരം കാണാമെന്നാണ് ജവാസാത്‌ മേധാവി ഉറപ്പു നല്‍കിയിരിക്കുന്നത്. സംരക്ഷണ കേന്ദ്രത്തില്‍ അല്ലാതെയുള്ള ഇന്ത്യക്കാരുടെ തിരിച്ചു പോക്കിനെ സംബന്ധിച്ച് ഉദ്യോഗസ്ഥ തലത്തില്‍ ചര്‍ച്ചകള്‍ തുടരും. 

 

You may have missed

Copy Protected by Chetan's WP-Copyprotect.