സൗദി അറേബ്യ: ഇഖാമ പുതുക്കാത്തത് മൂലം വിദേശ വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതുന്നതില്‍ നിന്നും സ്കൂളുകള്‍ വിലക്കരുതെന്ന് വിദ്യഭ്യാസ മന്ത്രാലയം

 

1

 

സൗദി അറേബ്യ: ഇഖാമ പുതുക്കിയില്ല എന്ന കാരണത്താല്‍ ഒരു വിദേശ വിദ്യാര്‍ത്ഥിയേയും പരീക്ഷ എഴുതുന്നതില്‍ നിന്നും സ്കൂള്‍ അധികൃതര്‍ തടയരുതെന്ന് വിദ്യാഭ്യാസ മന്ത്രാലയം ഉത്തരവിട്ടു. ഇക്കാരണത്താല്‍ അവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ സ്കൂള്‍ അധികൃതര്‍ തടഞ്ഞു വെക്കാന്‍ പാടില്ല. ഇക്കാര്യം വ്യക്തമാക്കി കൊണ്ടുള്ള സര്‍ക്കുലര്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും വിദ്യാഭ്യാസ മന്ത്രാലയം അയച്ചു.

അധ്യയന വര്‍ഷത്തിന്റെ ഇടയ്ക്കു വെച്ച് തങ്ങളുടെ കുട്ടികളുടെ പഠനം നിര്‍ത്തി വെക്കേണ്ടി വരുന്നു എന്ന വിദേശി വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളുടെ പരാതികള്‍ വ്യാപകമായതിനെ തുടര്‍ന്നാണ് വിദ്യാഭ്യാസ മന്ത്രാലത്തിന്റെ ഈ നടപടി.

കുട്ടിയുടെ ഇഖാമ കാലാവധി തീര്‍ന്നാതായി ശ്രദ്ധയില്‍ പെട്ടാല്‍ പഠനം തുടരണമെങ്കില്‍ ഇഖാമ പുതുക്കണമെന്ന് സ്കൂള്‍ അധികൃതര്‍ രേഖാ മൂലം ഇഖാമ കാലാവധി തീര്‍ന്ന കുട്ടികളുടെ രക്ഷിതാക്കളെ അറിയിക്കണം.

പല കാരണങ്ങള്‍ കൊണ്ട് ചിലപ്പോള്‍ ഇഖാമ പുതുക്കാന്‍ സാധിക്കാത്ത സാഹചര്യം ഉണ്ടാകാം. പലപ്പോഴും അത് കുട്ടികളുടെ രക്ഷിതാക്കളുടെ നിയന്ത്രണത്തില്‍ ഒതുങ്ങി നില്‍ക്കാത്ത സാഹചര്യമായിരിക്കാം. കുട്ടിയുടെ രക്ഷിതാവും അയാള്‍ ജോലി ചെയ്യുന്ന സ്ഥാപനവും തമ്മിലുള്ള നിയമ പരമായ പ്രശ്നങ്ങള്‍ മൂലമോ  സ്പോണ്‍സര്‍ഷിപ്പ് മാറാന്‍ സാധിക്കാത്തത് മൂലമോ ഉള്ള ബാഹ്യമായ കാരണങ്ങള്‍ മൂലമായിരിക്കാം. 

ഇഖാമ പുതുക്കാന്‍ നല്‍കിയതാണെന്ന് അല്ലെങ്കില്‍ ഏതെങ്കിലും നിയമ പ്രശ്നങ്ങള്‍ മൂലമാണ് ഇഖാമ പുതുക്കാന്‍ സാധിക്കാത്തത് എന്ന് കാണിച്ചു കുട്ടിയുടെ രക്ഷിതാവ് ജലി ചെയ്യുന്ന സ്ഥാപനത്തിന്റെ അല്ലെങ്കില്‍ കമ്പനിയില്‍ നിന്നോ കോടതിയില്‍ നിന്നോ മറ്റേതെങ്കിലും വകുപ്പുകളില്‍ നിന്നോ ലഭിച്ച കത്ത് ഹാജരാക്കണം.

ആ കത്തില്‍ ഇഖാമ എന്ത് കൊണ്ടാണ് ഇഖാമ പുതുക്കാന്‍ സാധിക്കാതെന്ന കാരണം വ്യക്തമായിരിക്കണം. ഈ കത്ത് ലഭിച്ചാല്‍ യാതൊരു കാരണവശാലും കുട്ടിയുടെ പഠനത്തിന് ഭംഗം വരുത്തുന്ന നടപടികള്‍ സ്കൂള്‍ അധികൃതരുടെ ഭാഗത്ത്‌ നിന്നും ഉണ്ടാവാന്‍ പാടില്ല. ഈ സാഹചര്യത്തില്‍ അധികൃതര്‍ കുട്ടിയുടെ പഠനം തുടരാന്‍ അനുവദിക്കണം.

കാരണം വ്യക്തമാക്കി കൊണ്ടുള്ള കത്തു സമര്‍പ്പിക്കപ്പെട്ടാല്‍ സ്കൂളിന്റെ ഡയരക്ടര്‍ ആ കത്ത് വിദ്യാഭ്യാസ മന്ത്രാലയത്തിലെ പരീക്ഷാ വിഭാഗത്തില്‍ ഹാജരാക്കുകയാണ് വേണ്ടത്. യോജിക്കുന്ന നടപടികള്‍ എടുക്കേണ്ടത് ഈ വിഭാഗമാണ് എന്നും വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കുന്നു. 

 

Copy Protected by Chetan's WP-Copyprotect.