സൗദി അറേബ്യ: അധ്യാപകന്‍ വിദ്യാര്‍ത്ഥിയുടെ ദേഹത്തേക്ക് ആസിഡ്‌ ഒഴിച്ചതായി പരാതി

 

൧൦
സള്‍ഫ്യൂരിക് ആസിഡ്‌ ദേഹത്ത് വീണു പരിക്ക് പറ്റിയ വിദ്യാര്‍ത്ഥി

 

സൗദി അറേബ്യ: വിദ്യാര്‍ത്ഥിയുടെ ദേഹത്ത് ആസിഡ്‌ ഒഴിച്ചുവെന്ന പരാതിയെ തുടര്‍ന്ന് അധ്യാപകനെ പോലീസ്‌ കസ്റ്റഡിയില്‍ എടുത്തു. ബീശയിലെ ഉമ്മുല്‍ ഖുറാ സ്കൂളിലെ സെക്കണ്ടറി സ്കൂളിലെ അധ്യാപകനെയാണ് പോലീസ്‌ കസ്റ്റഡിയില്‍ എടുത്തത്. പൊള്ളലേറ്റ വിദ്യാര്‍ത്ഥി ആശുപത്രിയില്‍ ചികില്‍സയിലാണ്.സംഭവത്തില്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ്‌ പ്രോസിക്യൂഷന്‍ ബ്യൂറോ അന്വേഷണം ആരംഭിച്ചു.  

ഈ സംഭവത്തില്‍ അധ്യാപകനെ നേരത്തെ തന്നെ പോലീസ്‌ കസ്റ്റഡിയില്‍ എടുത്തു ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. എന്നാല്‍ മധ്യസ്ഥന്‍മാരുടെ അനുരഞ്ജന ശ്രമങ്ങള്‍ക്ക് വഴങ്ങാതിരുന്ന കുട്ടിയുടെ രക്ഷകര്‍ത്താക്കള്‍ ബിശയിലെ ഗവര്‍ണ്ണര്‍ക്ക് വീണ്ടും പരാതി നല്‍കിയതിനെ തുടര്‍ന്ന് ഗവര്‍ണ്ണറുടെ നിര്‍ദ്ദേശ പ്രകാരം അധ്യാപകനെ വീണ്ടും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

സംഭവത്തെ സംബന്ധിച്ച അധ്യാപകന്റെ വിശദീകരണത്തില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്നാണ് ആരോപണം. അദ്ധ്യാപകന്‍ കുട്ടിയെ ലാബിലേക്ക് വിളിച്ചു വരുത്തി അവിടെ വെച്ച് ദേഹത്തേക്ക് സള്‍ഫ്യൂരിക് ആസിഡ്‌ ഒഴിക്കുകയായിരിന്നു എന്നാണു കുട്ടിയുടെ കുടുംബം പറയുന്നത്.

എന്നാല്‍ വിദ്യാര്‍ഥി സ്വയം ദേഹത്തേക്ക് സള്‍ഫ്യൂരിക് ആസിഡ്‌ ഒഴികുകയായിരുന്നുവന്നാണ് അദ്ധ്യാപകന്‍ തുടക്കത്തില്‍ വാദിച്ചിരുന്നത്. പിന്നീട് തന്റെ കയ്യില്‍ വിദ്യാര്‍ഥി തട്ടിയപ്പോള്‍ കുട്ടിയുട്ടെ ദേഹത്തേക്ക് ആസിഡ്‌ വീണതാണെന്ന് മാറ്റി പറയുകയും ചെയ്തു.

ബിശയുലെ വിദ്യാഭ്യാസ കാര്യാലയം സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അന്വേഷണ അവസാനം റിപ്പോര്‍ട്ട് പരസ്യപ്പെടുത്തുമെന്നും അദ്ധ്യാപകന്‍ കുറ്റക്കാരനെങ്കില്‍ ശിക്ഷാ നടപടികള്‍ ഉണ്ടാകുമെന്നും വിദ്യഭ്യാസ വകുപ്പ് മേധാവി സയിദ്‌ അല്‍ സാലിം വ്യക്തമാക്കി. 

 

You may have missed

Copy Protected by Chetan's WP-Copyprotect.