ശരിഅത്ത് നിയമം സ്വയം നടപ്പിലാക്കി രണ്ടു കൈപ്പത്തികളും സ്വയം ഇല്ലാതാക്കിയ അലി

 

1
അലി അഫ്രീഫി

 

 സൗദി അറേബ്യ: മോഷണം എന്ന ദുസ്വഭാവം അവസാനിപ്പിക്കുന്നതിന് വേണ്ടി പല മാര്‍ഗ്ഗങ്ങളും അന്വേഷിച്ചു അവസാനം ചെയ്തു പോയ മോഷണത്തിന് ശിക്ഷയായി സ്വന്തം കൈപ്പത്തികള്‍ സ്വയം മുറിച്ചു നീക്കിയ വ്യക്തിയാണ് അലി അഫ്രീഫി എന്ന 28 കാരനായ ഈജിപ്ഷ്യന്‍ പൗരന്‍. 

ചെയ്ത കുറ്റത്തിനുള്ള ശിക്ഷ സ്വയം നടപ്പിലാക്കി ശരിഅത്ത് നിയമം പാലിച്ച വ്യക്തിയെന്ന നിലയില്‍ സൗദി അറേബ്യ സന്ദര്‍ശിക്കാന്‍ തന്നെ അനുവദിക്കണമെന്ന് അബ്ദുള്ള രാജാവിനോട് അഭ്യര്‍ഥിച്ചു കൊണ്ട് മറുപടി കാത്തിരിക്കുകയാണ് അലി.

നാല് വര്‍ഷം മുന്‍പാണ് ചെയ്തു പോയ കുറ്റത്തിന് പശ്ചാത്താപ വിവശനായി ഇരു കൈപ്പത്തികളും ഓടുന്ന ട്രെയിനിനടിയില്‍ വെച്ച് അലി മുറിച്ചു മാറ്റിയത്.

മോഷണം ഒരു സ്വഭാവമായി മാറിക്കഴിഞ്ഞിരുന്ന അലി, അത് മാറ്റിയെടുക്കുന്നതിനു തന്നെ സഹായിക്കുന്നതിനായി പിതാവിനോടും പള്ളിയിലെ പുരോഹിതനോടും ആവശ്യപ്പെട്ടിരുന്നു. പിതാവ് അലിയെ ഒരു കൂട്ടം മത പുരോഹിതന്മാരുടെ അടുക്കലേക്ക് കൊണ്ട് പോയി. എന്നാല്‍ അലി ആവശ്യപ്പെട്ട പ്രകാരം കൈകള്‍ മുറിച്ചു നീക്കുന്നതിനു അവര്‍ തയ്യായാറായില്ല. പിന്നീടാണ് സ്വയം മുറിച്ചു നീക്കുക എന്ന തീരുമാനത്തില്‍ എത്തിച്ചേര്‍ന്നത്.

ഇതിനായി കൈറോയിലെ റെയില്‍വേ സ്റ്റെഷനാണ് അലി തിരഞ്ഞെടുത്തത്. ആദ്യ ഘട്ടത്തിലെ ശിക്ഷയെന്ന നിലക്ക് ട്രെയിനിനു മുന്നില്‍ തന്റെ ഒരു കൈപ്പത്തി വെച്ച് കൊണ്ട് അലി ശരിഅത്ത് നിയമം സ്വയം നടപ്പിലാക്കി.

എന്നാല്‍ മോഷണം എന്ന ദുസ്വഭാവം പിന്നെയും അലിയെ വിട്ടു പിരിഞ്ഞില്ല. അത് കൊണ്ട് തന്നെ തന്റെ പശ്ചാത്താപം ഇനിയും ദൈവം സ്വീകരിക്കില്ലെന്ന് ഉറച്ചു വിശ്വസിച്ചു ഒരു വര്‍ഷത്തിന് ശേഷം തന്റെ രണ്ടാമത്തെ കൈപത്തിയും മുറിച്ചു മാറ്റി സ്വയം ശിക്ഷ ഏറ്റു വാങ്ങാന്‍ അലി തീരുമാനമെടുക്കുകയായിരുന്നു. ആദ്യ കൈപത്തി മുറിച്ചു മാറ്റിയതു പോലെ തന്നെ ട്രയിനിനടിയില്‍ വെച്ച് രണ്ടാമത്തെ കൈപത്തിയും  ഇല്ലാതാക്കി കൊണ്ട് അലി ശരിഅത്ത് നിയമം വീണ്ടും നടപ്പിലാക്കി. 

 

You may have missed

Copy Protected by Chetan's WP-Copyprotect.