«

»

Print this Post

കുട്ടികളെ വേലക്കാരികള്‍ ലൈംഗികമായി ചൂഷണം ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് ദുബൈ ജുവനൈല്‍ എജുക്കേഷന്‍ അധികൃതര്‍

 

K

യു.എ.ഇ / ദുബൈ: കുട്ടികളെ വീടുകളിലെ വേലക്കാരികള്‍ ലൈംഗികമായി ചൂഷണം ചെയ്യാന്‍ സാധ്യതയുള്ള അവസരങ്ങള്‍  ഒഴിവാക്കാന്‍ രക്ഷകര്‍ത്താക്കള്‍ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്ന് ദുബൈ ജുവനൈല്‍ എജുക്കേഷന്‍ &കെയര്‍ അസോസിയേഷന്‍ സെക്രട്ടറി ജനറല്‍ മുഹമ്മദ്‌ മുറാദ് അബ്ദുള്ള ആവശ്യപ്പെട്ടു.

അത്തരത്തിലുള്ള യാതൊരു സാഹചര്യങ്ങളും ഉണ്ടാക്കി കൊടുക്കാന്‍ പാടില്ല. കുട്ടികളെ അടച്ചിട്ട ബാത്ത് റൂമിനകത്ത്‌ വെച്ച് കുളിപ്പിക്കുവാന്‍ വേലക്കാരികളെ അനുവദിക്കരുതെന്ന് അദ്ദേഹം രക്ഷകര്‍ത്താക്കളെ ഉണര്‍ത്തി. ദുബൈയിലും യു.എ.ഇ യിലെ മറ്റു എമിറേറ്റുകളിലും ബാത്ത് റൂമിനകത്തു വെച്ച് കുട്ടികളുടെ വസ്ത്രം മാറ്റി കൊടുക്കുമ്പോഴോ കുട്ടികളെ കുളിപ്പിക്കുമ്പോഴോ ലൈംഗികമായി ചൂഷണം ചെയ്തു എന്ന നിരവധി പരാതികള്‍ ലഭിക്കുന്നുണ്ട്.

കുട്ടികളെ ബാത്ത് റൂമിനകകത്തേക്ക് തനിച്ചു കൊണ്ട് പോകാന്‍ അനുവദിക്കുന്ന മാതാപിതാക്കള്‍ ഗുരുതരമായ അനാസ്ഥയാണ് കാണിക്കുന്നത്. കുട്ടികളുടെ വസ്ത്രങ്ങള്‍ മാറ്റി കൊടുക്കുമ്പോഴും സ്വകാര്യ ഭാഗങ്ങളില്‍ അനാവശ്യ സ്പര്‍ശനം ഉണ്ടാകാതിരിക്കാനും മാതാപിതാക്കള്‍ ശ്രദ്ധിക്കണമെന്നു മുറാദ് അബ്ദുള്ള മാതാപിതാക്കളോട് ആവശ്യപ്പെട്ടു.

തങ്ങളുടെ സ്വകാര്യ അവയവങ്ങളെ കുറിച്ച് കുട്ടികളെ മാതാപിതാക്കള്‍ ബോധാവാന്മാരാക്കണം. അനാവശ്യ സ്പര്‍ശനങ്ങള്‍ ആരുടെ ഭാഗത്ത്‌ നിന്നുണ്ടായാലും അത് മാതാപിതാക്കളോട് പറയുന്ന തരത്തിലുള്ള പരിശീലനം അവര്‍ക്ക് നല്കണം. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഇത്തരത്തിലുള്ള നിര്‍ദ്ദേശങ്ങള്‍ നല്കണം.ലൈംഗിക കുറ്റകൃത്യങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ അത്തരം കുറ്റകൃത്യങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള സാഹചര്യങ്ങള്‍ ഇല്ലാതാക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കുട്ടികളുടെ രക്ഷകര്‍ത്താക്കളെ ഉല്‍ബോധിപ്പിച്ചു.    

 

Permanent link to this article: http://pravasicorner.com/?p=14664

Copy Protected by Chetan's WP-Copyprotect.