ബഹറിന്‍: വിദേശികള്‍ ഭയന്നിരിക്കാതെ പരാതി നല്‍കണമെന്ന് പോലീസ്‌ ഓംബുഡ്സ്മാന്‍

 

1
നവാഫ് അല്‍ മുഅവാദ

 

ബഹറിന്‍: സുരക്ഷാ സൈനികര്‍, യൂണിഫോമില്‍ അല്ലാതെ പ്രവര്‍ത്തിക്കുന്ന പോലീസുകാര്‍ തുടങ്ങിയവരില്‍ നിന്നും നിയമ വിരുദ്ധമായ പെരുമാറ്റങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടെങ്കില്‍ പ്രവാസികള്‍ ഓംബുഡ്സ്മാനില്‍ പരാതി നല്‍കണമെന്ന് പോലീസ്‌ ഓംബുഡ്സ്മാന്‍ സെക്രട്ടറി ജനറല്‍ നവാഫ് അല്‍ മുഅവാദ ആവശ്യപ്പെട്ടു.

ആഭ്യന്തര മന്ത്രാലയത്തിനു കീഴിലാണ് പോലീസ്‌ ഓംബുഡ്സ്മാന്‍ പ്രവര്‍ത്തിക്കുന്നത്. സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന ഏജന്‍സിയാണ് ഓംബുഡ്സ്മാന്‍. അതിനാല്‍ ഭയമില്ലാതെ പരാതി നല്‍കാന്‍ വിദേശികള്‍ മുന്നോട്ടു വരണമെന്ന് മുഅവാദ പറഞ്ഞു.

പരാതികള്‍ വെബ്സൈറ്റ്‌ വഴിയോ ഇമെയില്‍ വഴിയോ നല്‍കാം. സിഫിലെ ഓഫീസില്‍ നേരിട്ടും നേരിട്ട് പരാതി നല്‍കാം. കൂടാതെ അഞ്ചു ഗവര്‍ണറേറ്റിലുമുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ ഇന്റേണല്‍ ഇന്‍വസ്റ്റിഗേഷന്‍ ഡയരക്ടറേറ്റിലും പരാതി നല്‍കാം. നിയമ ലംഘനങ്ങളെ പറ്റി ഭയന്നിരിക്കാതെ പരാതി നല്‍കാന്‍ മുന്നോട്ടു വരികയാണ് വിദേശികള്‍ ചെയ്യേണ്ടതെന്ന് മുഅവാദ ഉദ്ബോധിപ്പിച്ചു.

 

Copy Protected by Chetan's WP-Copyprotect.