«

»

Print this Post

മിശാല്‍ ബിന്‍ അബ്ദുള്ള രാജകുമാരന്‍ പുതിയ മക്ക ഗവര്‍ണര്‍

 

MISHAL BIN ABDULLA

മിശാല്‍ ബിന്‍ അബ്ദുള്ള രാജകുമാരന്‍

 

സൗദി അറേബ്യ:  നജറാന്‍ ഗവര്‍ണര്‍ മിശാല്‍ ബിന്‍ അബ്ദുള്ള ബിന്‍ അബ്ദുല്‍ അസീസ്‌ രാജകുമാരനെ മക്ക ഗവര്‍ണറായി നിയമിച്ചു കൊണ്ടു സൗദി ഭരണാധികാരി അബ്ദുള്ള രാജാവ് ഉത്തരവായി.  

അബ്ദുള്ള രാജാവിന്റെ ആറാമത്തെ മകനാണ് മിശാല്‍ ബിന്‍ അബ്ദുള്ള ബിന്‍ അബ്ദുല്‍ അസീസ്‌ രാജകുമാരന്‍. റിയാദിലെ കിംഗ്‌ സൗദ് യൂണിവേഴ്സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദമെടുത്തിട്ടുള്ള മിശാല്‍ രാജകുമാരന്‍ പിന്നീട് ബ്രിട്ടനില്‍ ഉപരിപഠനം പൂര്‍ത്തിയാക്കി.

1997 ല്‍ നാഷണല്‍ ഗാര്‍ഡ് കമ്പ്യൂട്ടര്‍ വിഭാഗത്തിലെ ഡയരക്ടര്‍ ആയാണ് മിശാല്‍ രാജകുമാരന്‍ തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 2003 വരെ അദ്ദേഹം ഈ പദവിയില്‍ തുടര്‍ന്നു. പിന്നീട് വിദേശകാര്യ സഹമന്ത്രിയായി നിയമിതനായി. 2006 ല്‍ റോയല്‍ കോര്‍ട്ടില്‍ ഉപദേശകനായി.

2009 ഏപ്രില്‍ മുതല്‍ നജറാനിലെ ഗവര്‍ണര്‍ ആയിരുന്നു മിശാല്‍ ബിന്‍ അബ്ദുള്ള രാജകുമാരന്‍. അദ്ദേഹത്തിന്റെ ഭരണ കാലഘട്ടത്തില്‍ നജറാന്‍ പ്രവിശ്യ ശ്രദ്ധേയമായ പുരോഗതി കൈവരിച്ചതായാണ് നിരീക്ഷണം. പ്രവിശ്യയിലെ സേവന പദ്ധതികള്‍ താന്‍ നേരിട്ട് നിരീക്ഷിക്കുമെന്നും അശ്രദ്ധയും അവഗണയും കാട്ടുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ക്കും കമ്പനികള്‍ക്കും എതിരെ കര്‍ശന ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചത് ദേശീയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.  മന്ത്രി പദവിയോടു കൂടിയാണ് മിശാല്‍ രാജകുമാരന്‍ സത്യപ്രതിജ ചെയ്തു സ്ഥാനമേറ്റെടുക്കുക. 

 

Permanent link to this article: http://pravasicorner.com/?p=14777

Copy Protected by Chetans WP-Copyprotect.