ഭക്ഷണം ഉണ്ടാക്കുന്നത്‌ കാണാന്‍ സാധിക്കാത്ത വിധം മറച്ചിട്ടുള്ള ബൂഫിയകളും റസ്റ്റോറന്റുകകളും അടപ്പിക്കാന്‍ മന്ത്രാലയ ഉത്തരവ്

 

1

 

സൗദി അറേബ്യ/റിയാദ്:  ഭക്ഷണ സാധനങ്ങള്‍ ഉണ്ടാക്കുന്നത്‌ ഉപയോക്താക്കള്‍ക്ക് കാണാന്‍ സാധിക്കാത്ത വിധം മറച്ചിട്ടുള്ള ബൂഫിയകകളും റസ്റ്റോറന്റുകകളും അടപ്പിക്കാന്‍ മുനിസിപ്പല്‍ ഗ്രാമകാര്യ മന്ത്രി മന്‍സൂര്‍ ബിന്‍ മിത്അബ് രാജകുമാരന്‍ നിര്‍ദ്ദേശം നല്‍കി.

ഇവിടങ്ങളില്‍ ഭക്ഷണം പാചകം ചെയ്യുന്ന ഭാഗവും ഭക്ഷണം വിതരണം ചെയ്യുന്ന ഭാഗവും തമ്മില്‍ വേര്‍തിരിച്ചിരിക്കുന്ന ചുമരിന്റെ അടിഭാഗത്ത്‌ നിന്ന് ഒന്നര മീറ്ററില്‍ കൂടുതല്‍ ഉയരം പാടില്ല. അതില്‍ കൂടുതല്‍ ഭാഗം ചില്ല് കൊണ്ടായിരിക്കണം. ഭക്ഷണം കഴിക്കാന്‍ വരുന്ന ഉപഭോക്താക്കള്‍ക്ക് ഭക്ഷണം ഉണ്ടാക്കുന്നത്‌ കാണാന്‍ സാധിക്കണം.

ഭക്ഷണം പാചകം ചെയ്യുന്ന സ്ഥലവും വിതരണം ചെയ്യുന്ന സ്ഥലവും വൃത്തിയോടെ സൂക്ഷിക്കണം. ജ്യൂസുകള്‍ നേരത്തെ ഉണ്ടാക്കി വെക്കരുത്. ഉപയോക്താക്കളുടെ മുന്നില്‍ വെച്ചായിരിക്കണം ഇവ ഉണ്ടാക്കേണ്ടത്. ഭക്ഷണ സാധനങ്ങള്‍ സൂക്ഷിക്കുന്ന റഫ്രിജറേറ്ററുകള്‍ വൃത്തിയോടെ സൂക്ഷിക്കണം.

റസ്റ്റോറന്റുകളില്‍ വെച്ച് മൃഗങ്ങളെയും പക്ഷികളെയും അറുക്കുവാന്‍ പാടില്ല. പ്രത്യേകള്‍ ലൈസന്‍സ് ഉള്ള സ്ഥലത്ത് വെച്ചാകണം അറുക്കേണ്ടത്.

ഈ നിബന്ധനകള്‍ നടപ്പില്‍ വരുത്തുന്നതിന് വേണ്ടി മൂന്നു വര്‍ഷത്തെ സമയം നല്കിയിരുന്നുവെന്ന് മന്ത്രാലയ അണ്ടര്‍ സെക്രട്ടറി യൂസഫുല്‍ അല്‍ സൈഫ് പറഞ്ഞു. നിശ്ചിത സമയം കഴിഞ്ഞിട്ടും നിബന്ധനകള്‍ പാലിക്കാത്ത ബൂഫിയകളും റസ്റ്റോറന്റുകളുമാണ് അടപ്പിക്കുക. 

 

You may have missed

Copy Protected by Chetan's WP-Copyprotect.