ദുബൈയില്‍ പുതിയ വാടക നിയന്ത്രണ നിയമം

 

b

 

യു.എ.ഇ/ദുബൈ: ദുബൈയില്‍ കെട്ടിടങ്ങളുടെ വാടക കൂട്ടുന്നതിനു പരിധി ഏര്‍പ്പെടുത്തി യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ക്ക് മുഹമ്മദ്‌ ബിന്‍ റാഷിദ് ഉത്തരവ് പുറപ്പെടുവിച്ചു.

ദുബൈയിലെ സ്വകാര്യ – പൊതു മേഖലകളിലെ കെട്ടിടങ്ങള്‍ അടക്കം എല്ലാ കെട്ടിട ഉടമകള്‍ക്കും ഈ നിയമം ബാധകമാണ്. ഫ്രീ സോണുകള്‍ക്കും ഇളവു നല്‍കിയിട്ടില്ല.

പുതിയ നിയമം അനുസരിച്ച് വാടക നിരക്ക് കണക്കാക്കുന്നത് റിയാല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ വാടക ഇന്ഡക്സ് പ്രകാരമായിരിക്കും.ഓരോ പ്രദേശത്തെയും ശരാശരി വാടക നിരക്കിന്റെ സ്ലാബ് അടിസ്ഥാനത്തില്‍ മാത്രമായിരിക്കും വാടക ഉയര്‍ത്താന്‍ സാധിക്കുക.

ഒരു കെട്ടിടത്തിന്റെ വാടക ആ പ്രദേശത്തുള്ള അതെ അവസ്ഥയില്‍ ഉള്ള മറ്റു കെട്ടിടങ്ങളുടെ വാടകയേക്കാള്‍  10  മുതല്‍ 20 ശതമാനം വരെ മാത്രം താഴ്യാണെങ്കില്‍ വാടക കരാര്‍ പുതുക്കുമ്പോള്‍ അഞ്ചു ശതമാനം വാടക കൂട്ടാന്‍ അനുമതി ഉണ്ടായിരിക്കും. എന്നാല്‍ ഈ കെട്ടിടങ്ങളുടെ വാടക മേല്‍ പറഞ്ഞ മാനദണ്ഡ പ്രകാരം പത്തു ശതമാനത്തില്‍ താഴെയാണെങ്കില്‍ വാടക ഉയര്‍ത്താന്‍ അനുവദിക്കില്ല. 21 നും 30 നും ഇടയ്ക്കു പത്തു ശതമാനവും 31 നും 40 നും ഇടയ്ക്കു 15 ശതമാനവും 40 ശതമാനത്തില്‍ താഴെയുള്ളവര്‍ക്ക് 20 ശതമാനവും വാടക കൂട്ടാന്‍ അനുമതി ഉണ്ടാകും.

 

You may have missed

Copy Protected by Chetan's WP-Copyprotect.