ഖത്തറില്‍ നിന്ന് ബാങ്കിലൂടെ നാട്ടിലേക്ക് പണമയക്കാന്‍ ഐബാന്‍ നമ്പര്‍ നിര്‍ബന്ധമാക്കുന്നു

 

QC

 

ഖത്തര്‍/ദോഹ: ബാങ്ക് അക്കൌണ്ടുകളിലൂടെ ഖത്തറില്‍ നിന്ന് വിദേശത്തേക്ക് പണം അയക്കുന്നതിന് ഐബാന്‍ (International Bank Account Number (IBAN)) നിര്‍ബന്ധമാക്കുന്നു. ഖത്തര്‍ സെന്‍ട്രല്‍ ബാങ്കിന്റെ നിര്‍ദ്ദേശ പ്രകാരമാണ് പുതിയ നിര്‍ദ്ദേശം കര്‍ശനമാക്കുന്നത്. 2014 ജനുവരി മുതല്‍ തന്നെ ഖത്തറില്‍ ഐബാന്‍ നടപടിക്രമങ്ങള്‍ നിലവില്‍ വരുമെങ്കിലും വിദേശത്തേക്ക് പണം അയക്കുന്നവര്‍ക്ക് 2014 മേയ് ഒന്ന് മുതലാണ്‌ നിര്‍ബന്ധമാക്കുക.

ഖത്തറിലെ ഐബാനിന് 29 നമ്പര്‍ ആയിരിക്കും ഉണ്ടാകുക. ഇതില്‍ രാജ്യത്തിന്റെ കോഡ്, സുരക്ഷാ നമ്പറുകള്‍, ബാങ്കിന്റെ കോഡ്, ഉപയോക്താവിന്റെ അക്കൌണ്ട് നമ്പര്‍ എന്നിവ അടങ്ങിയിരിക്കും. ഐബാന്‍ നമ്പറുകള്‍ ബാങ്ക് അക്കൌണ്ട് ഉടമകളുടെ നിലവിലുള്ള അക്കൌണ്ട് നമ്പരുകളില്‍ മാറ്റം വരുത്തില്ല. പകരം കൂടുതല്‍ നമ്പറുകള്‍ നിലവിലുള്ള അക്കൌണ്ട് നമ്പറിനു മുന്‍പായി കൂട്ടി ചേര്‍ക്കുകയാണ് ചെയ്യുക.

ഐബാന്‍ നമ്പരുകളുടെ നടപ്പാക്കല്‍ മൂലം ഖത്തറിന്റെ ബാങ്കിംഗ് മേഖലയില്‍ വ്യാപകമായ പുരോഗതി ഉണ്ടാക്കും. എന്നാല്‍ ഇന്ത്യയടക്കമുള്ള പല രാജ്യങ്ങളിലും ഐബാന്‍ നടപടിക്രമങ്ങള്‍ ഇത് വരെ പൂര്‍ണ്ണമായിട്ടില്ല എന്നത് ചിലപ്പോള്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം എന്ന് ബാങ്കിംഗ് വിദഗ്ദര്‍ പറയുന്നു. അങ്ങിനെയാണെങ്കില്‍ വിദേശികള്‍ നാട്ടിലേക്ക് പണം അയക്കുന്നതിനു മണി എക്സ്ചേഞ്ചുകളെ ആശ്രയിക്കേണ്ടി വരും. 

 

You may have missed

Copy Protected by Chetan's WP-Copyprotect.