സൗദി അറേബ്യ: വൈരാഗ്യം തീര്‍ക്കാന്‍ സ്പോണ്‍സറുടെ മകളെ കഴുത്തറുത്തു കൊന്ന എതോപ്യന്‍ വേലക്കാരിക്ക്‌ വധശിക്ഷ.

0
2

 

l
കൊല്ലപ്പെട്ട സൗദി ബാലിക ലമീസും കൊലപാതകം നടത്തിയ എതോപ്യന്‍ വേലക്കാരിയും

 

സൗദി അറേബ്യ/റിയാദ്:  സ്പോണ്‍സറുടെ ആറു വയസ്സുള്ള മകളെ കഴുത്തറുത്തു കൊന്ന എതോപ്യന്‍ സ്വദേശിനിയായ വേലക്കാരിയെ റിയാദിലെ കോടതി വധശിക്ഷക്ക് വിധിച്ചു. കഴിഞ്ഞ ജൂലൈയില്‍ തെക്കന്‍ റിയാദിലെ ഹോതാ ബനി തമിമില്‍ വീട്ടില്‍ വെച്ചായിരുന്നു സ്പോണ്‍സര്‍ ആയ മുഹമ്മദ്‌ അല്‍ സല്‍മാന്റെ മകള്‍ ലമീസ് അല്‍ സല്‍മാനെ കഴുത്തറുത്തു കൊന്നത്.  

വീട്ടുകാര്‍ തന്നോട് മോശമായി പെരുമാറിയതിലുള്ള വൈരാഗ്യം തീര്‍ക്കാന്‍ വേണ്ടിയാണ് ബാലികയെ അടുക്കള കത്തി കൊണ്ട് കഴുത്തറുത്തു കൊന്നതെന്നായിരുന്നു 26 കാരിയായ വേലക്കാരിയുടെ കുറ്റസമ്മതം.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസിനെയും കത്തി കൊണ്ട് ആക്രമിക്കാന്‍ വേലക്കാരി ശ്രമം നടത്തിയിരുന്നു. പിന്നീട് പോലീസ് ഇവരെ ബലം പ്രയോഗിച്ചു കീഴടക്കുകയായിരുന്നു.

വധശിക്ഷക്കെതിരെ അപ്പീല്‍ നല്‍കുന്നതിനായി പ്രതിക്ക് 30 ദിവസത്തെ സമയം കോടതി അനുവദിച്ചിട്ടുണ്ട്.