സൗദി ലീഗല്‍ ഹെല്‍പ് ലൈന്‍: തൊഴില്‍ നിയമത്തിലുള്ളതിനേക്കാള്‍ കൂടുതല്‍ ആനുകൂല്യം തൊഴിലാളിക്ക് നല്‍കാം

0
2

 

KSA HL

 

ഞാന്‍ ജുബൈലില്‍ ഉന്നത തസ്തികയില്‍ ജോലി ചെയ്യുന്നു. ദുബൈയില്‍ ജോലി ചെയ്തു കൊണ്ടിരിക്കുമ്പോള്‍ കൂടുതല്‍ നല്ല ഓഫര്‍ നല്‍കി കമ്പനി ഇവിടേയ്ക്ക് കൊണ്ട് വന്നതാണ്. മൂന്നു മാസം കൂടുമ്പോള്‍ 15 ദിവസം അവധിയും നല്‍കാമെന്നു പറഞ്ഞിരുന്നു. അത് കരാറിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ കമ്പനി പറയുന്നത് ഈ വ്യവസ്ഥ സൗദി തൊഴില്‍ നിയമത്തിനു എതിരായതിനാല്‍ അതിനു നിയമ സാധുത ഇല്ല എന്നും വര്‍ഷത്തില്‍ 21 ദിവസത്തെ അവധി മാത്രമേ നല്‍കാന്‍ സാധിക്കൂ എന്നുമാണ്.  കമ്പനിയുടെ ഈ നിലപാടിന് നിയമ സാധുതയുണ്ടോ ? പി.എസ്.കെ, സൗദി അറേബ്യ 

കമ്പനിയുടെ ഈ നിലപാടിന് നിയമ സാധുതയില്ല. സൗദി തൊഴില്‍ നിയമത്തില്‍ പൊതുവായ അവകാശങ്ങളും കടമകളും ആനുകൂല്യങ്ങളും ആണ് നല്‍കിയിട്ടുള്ളത്. അത് എല്ലാവര്‍ക്കും ബാധകവുമാണ്. ആ ആനുകൂല്യങ്ങള്‍ തൊഴിലാളിക്ക് നല്കാതിരിക്കാനുള്ള ഏതെങ്കിലും വ്യവസ്ഥകള്‍ തൊഴില്‍ കരാറില്‍ എഴുതി ചേര്‍ത്താല്‍ അതിനു നിയമ സാധുതയില്ല.

എന്നാല്‍ തൊഴില്‍ നിയമത്തില്‍ പൊതുവായി പറഞ്ഞിട്ടുള്ളതിനേക്കാള്‍ കൂടുതല്‍ S1ആനുകൂല്യം തൊഴിലാളികള്‍ക്ക് നല്‍കുന്നതിന്ന സൗദി തൊഴില്‍ നിയമം എതിരല്ല. അത്തരത്തില്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നതിനുള്ള വ്യവസ്ഥകള്‍ എഴുതി ചേര്‍ത്തത് കൊണ്ട് ആ കരാറിന് നിയമ സാധുത ഇല്ലാതാവുന്നില്ല. തൊഴിലാളികള്‍ക്ക് ഗുണകരമാകുന്ന വ്യവസ്ഥകള്‍ ആണെങ്കില്‍ തൊഴില്‍ നിയമം പറഞ്ഞിട്ടുള്ളതിനേക്കാള്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നത്  അനുവദനീയവുമാണ്. അത് കൊണ്ട് കൂടുതല്‍ അവധി ദിനങ്ങള്‍ നല്‍കി കൊണ്ടുള്ള താങ്കളുടെ തൊഴില്‍ കരാറിന് ഒരു കാരണവശാലും നിയമ സാധുത നഷ്ടപ്പെടില്ല.